ദേവില്‍ റൈഡറായി കാര്‍ത്തിയുടെ വരവ്! ഒപ്പം രാകുല്‍ പ്രീതും! ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ പുറത്ത്!
കടൈക്കുട്ടി സിങ്കത്തിനു ശേഷം കാര്‍ത്തി നായകനാവുന്ന പുതിയ ചിത്രമാണ് ദേവ്. ചിത്രത്തിന്റെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങി. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രജത് രവിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തീരന്‍ അധികാരം ഒണ്‍ട്രിനു ശേഷം രാകുല്‍ പ്രീത് സിംഗ് കാര്‍ത്തിയുടെ നായികയായി വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് ദേവ്.

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. തമിഴിലും തെലുങ്കിലുമായി ഒരേ സമയമായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. ദേവില്‍ ഒരു റൈഡറുടെ വേഷത്തിലാണ് കാര്‍ത്തി എത്തുന്നത്.
പ്രകാശ് രാജ്, രമ്യാ ക്യഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്സും പ്രിന്‍സ് പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഹാരിസ് ജയരാജാണ് ചിത്രത്തിനുവേണ്ടി സംഗീതമൊരുക്കുന്നത്. ചായാഗ്രാഹകനും സംവിധായകനുമായ വേല്‍രാജ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് റൂബനാണ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത്.


Click it and Unblock the Notifications











