കാര്‍ത്തി ചിത്രം ദേവിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! വീഡിയോ വൈറല്‍! കാണൂ
കാര്‍ത്തി നായകനാവുന്ന എറ്റവും പുതിയ ചിത്രം ദേവ് റിലീസിങ്ങിനൊരുങ്ങുകയാണ്. കടൈക്കുട്ടി സിങ്കത്തിനു ശേഷമെത്തുന്ന കാര്‍ത്തി ചിത്രം രജത് രവിശങ്കറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ദേവിന്റെതായി ഒരു കിടിലന്‍ ട്രെയിലര്‍ തന്നെയാണ് ഇറങ്ങിയിരിക്കുന്നത്.
തീരന്‍ അധികാരം ഒണ്‍ട്രിനു ശേഷം കാര്‍ത്തിയുടെ നായികയായി രാകുല്‍ പ്രീത് വീണ്ടും എത്തുന്നുവെന്ന പ്രത്യേകതയും ദേവിനുണ്ട്. പ്രകാശ് രാജും ചിത്രത്തില്‍ ഒരു പ്രാധാന്യമുളള വേഷത്തില്‍ എത്തുന്നുണ്ട്. റേസിംഗുമായി ബന്ധപ്പെട്ടതാണ് കാര്‍ത്തിയുടെ പുതിയ ചിത്രമെന്നാണ് അറിയുന്നത്.. തമിഴിലും തെലുങ്കിലുമായി ഒരേ സമയമായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക.

കാര്‍ത്തിക്ക്,രമ്യാ കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ഹാരിസ് ജയരാജാണ് സിനിമയ്ക്ക് സംഗീതമൊരുക്കിയിരിക്കുന്നത്. ചായാഗ്രാഹകനും സംവിധായകനുമായ വേല്‍രാജ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന് റൂബനാണ് എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചെന്നൈ,ഹൈദരാബാദ്,യുഎസ്,ഹിമാലയന്‍ മലനിരകള്‍ തുടങ്ങിയ സ്ഥലങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍.
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ ടീസറിനും പോസ്റ്ററുകള്‍ക്കും മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്സും പ്രിന്‍സ് പിക്ചേഴ്സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്


Click it and Unblock the Notifications











