കാര്‍ത്തിയുടെ കടൈക്കുട്ടി സിങ്കത്തിലെ വലിയ സര്‍പ്രൈസ് പുറത്തായി? സൂര്യയെ നായകനാക്കാന്‍ കാര്‍ത്തി? കാണൂ!
തമിഴകത്തിന്റെ സ്വന്തം താരങ്ങളായ സൂര്യയും കാര്‍ത്തിയും ഒരുമിച്ച് അഭിനയിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ഇവരുടെ ആരാധകര്‍ സന്തോഷത്തിലായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ സിനിമകളുമായാണ് ഇവര്‍ ഓരോ തവണയും എത്താറുള്ളത്. തമിഴ്‌നാട്ടില്‍ മാക്രമല്ല കേരളത്തിലും ഇരുവര്‍ക്കും ആരാധകരേറെയാണ്. അടുത്തിടെ നടന്ന അമ്മമഴവില്ലില്‍ സൂര്യ അതിഥിയായി എത്തിയപ്പോള്‍ ആ സ്‌നേഹം കൃത്യമായി പ്രകടമായിരുന്നു. താരരാജാക്കന്‍മാര്‍ക്കൊപ്പം സൂര്യയും വേദിയിലേക്കെത്തിയപ്പോള്‍ അസുലഭ മുഹൂര്‍ത്തമായി മാറുകയായിരുന്നു അത്. പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന കടൈക്കുട്ടി സിങ്കത്തില്‍ നായകനായി അഭിനയിക്കുന്നത് കാര്‍ത്തിയാവുമ്പോള്‍ ചിത്രം നിര്‍മ്മിക്കുന്നത് സൂര്യയാണ്. 2ഡി എന്റര്‍ടൈയിന്‍മെന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സാധാരണക്കാരനായാണ് കാര്‍ത്തി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ക്യാമറയ്ക്ക് പിന്നില്‍ മാത്രമല്ല മുന്നിലും സൂര്യയും കാര്‍ത്തിയും ഒരുമിക്കുന്നുണ്ട്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് കാര്‍ത്തി ചേട്ടനെ നായകനാക്കി സിനിമയൊരുക്കുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞത്. മണിരത്‌നത്തിന്റെ സംവിധാന സഹായിയായാണ് താരം സിനിമയില്‍ തുടക്കം കുറിച്ചത്. സൂര്യയേയും കാര്‍ത്തിയേയും ഒരുമിപ്പിക്കുന്നതിനായി തിരക്കഥ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. നേരത്തെ സൂര്യയ്‌ക്കൊപ്പം പസങ്ക2 ല്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

അധികം വൈകാതെ തന്നെ സൂര്യയെ നായകനാക്കിയുള്ള സിനിമയുമായി താനെത്തുമെന്നാണ് കാര്‍ത്തി പ്രഖ്യാപിച്ചത്. കടൈക്കുട്ടി സിങ്കത്തിന് ആവേശ്വോജ്വലമായ വരവേല്‍പ്പ് ഒരുക്കുന്നതിനിടയിലാണ് സുപ്രധാനമായ തീരുമാനത്തെക്കുറിച്ച് താരം പ്രഖ്യാപിച്ചത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം അടുത്തിടെ തലസ്ഥാന നഗരിയിലേക്കെത്തിയിരുന്നു.


Click it and Unblock the Notifications











