കടൈകുട്ടി സിങ്കമായി കാര്‍ത്തിയുടെ പുതിയ അവതാരം! കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ

By Midhun

തമിഴകത്ത് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് കാര്‍ത്തി. പരുത്തിവീരന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തി പയ്യാ എന്ന ചിത്രത്തിലൂടെയാണ് തമിഴിലെ നായകനിരയിലേക്ക് ഉയര്‍ന്ന്. ലിങ്കുസാമി സംവിധാനം ചെയ്ത ഈ ചിത്രം കാര്‍ത്തിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. തുടര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങളാണ് താരത്തിന്റെതായി തമിഴില്‍ പുറത്തിറങ്ങിയിരുന്നത്.

എച്ച് വിനോദ് സംവിധാനം ചെയ്ത തീരന്‍ അധികാരം ഒണ്‍ട്രു എന്ന ചിത്രമായിരുന്നു കാര്‍ത്തിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്. യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നായിരുന്നു. തീരനു ശേഷം കാര്‍ത്തി നായകനാവുന്ന പുതിയ ചിത്രമാണ് കടൈകുട്ടി സിങ്കം. ചിത്രത്തിന്റെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

കടൈകുട്ടി സിങ്കം

കടൈകുട്ടി സിങ്കം

തീരന്‍ എന്ന ചിത്രത്തിനുശേഷം കാര്‍ത്തി ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് കടൈകുട്ടി സിങ്കം. മുന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം മാറിയുളള ഒരു വ്യത്യസ്ഥ കഥാപാത്രത്തെയായിരിക്കും കാര്‍ത്തി സിനിമയില്‍ അവതരിപ്പിക്കുക. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. തമിഴിലെ പ്രശസ്ത സംവിധായകന്‍ പാണ്ഡ്യരാജാണ് കടൈകുട്ടി സിങ്കം സംവിധാനം ചെയ്തിരിക്കുന്നത്. പാണ്ഡ്യരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. തീരനു ശേഷം കാര്‍ത്തിക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് കടൈകുട്ടി സിങ്കം

സൂര്യയുടെ നിര്‍മ്മാണം

സൂര്യയുടെ നിര്‍മ്മാണം

അനിയന്റെ ചിത്രം ഇത്തവണ ഏട്ടനാണ് നിര്‍മ്മിക്കുന്നത്. 2ഡി എന്റര്‍ടെയ്ന്‍മെന്‍റ്സിന്റെ ബാനറില്‍ സൂപ്പര്‍ താരം സൂര്യയാണ് കടൈകുട്ടി സിങ്കം നിര്‍മ്മിച്ചിരിക്കുന്നത്. സൂര്യ തന്നെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ആദ്യമായാണ് സൂര്യയും കാര്‍ത്തിയും ഒരു ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ സൂര്യ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കുടുംബ ചിത്രം

കുടുംബ ചിത്രം

തീരന്‍ ഒരു പോലീസ് സ്‌റ്റോറിയായിരുന്നെങ്കില്‍ ഇത്തവണ കുടുംബ ചിത്രവുമായിട്ടാണ് കാര്‍ത്തി എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയിട്ടുളളത്. കുടുംബ ബന്ധത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ തമിഴിലെ മുന്‍നിര താരങ്ങളെല്ലാം തന്നെ അഭിനയിച്ചിട്ടുണ്ട്. ഒരു ആഘോഷ ചിത്രമായിരിക്കും കടൈകുട്ടി സിങ്കമെന്നാണ് അറിയുന്നത്. ഡി ഇമനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ചായാഗ്രാഹകന്‍ വേല്‍രാജ് ക്യാമറ ചെയ്തിരിക്കുന്ന ചിത്രത്തിന് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത് റുബെനാണ്. ശക്തി ഫിലിം ഫാക്ടറിയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

കാര്‍ത്തിയുടെ നായിക

കാര്‍ത്തിയുടെ നായിക

ജയംരവിയുടെ വനമകന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സയേഷയാണ് കടൈകുട്ടി സിങ്കത്തില്‍ കാര്‍ത്തിയുടെ നായികയായി എത്തുന്നത്. വിജയ് സേതുപതിയുടെ പുതിയ ചിത്രം ജുങ്ക,ആര്യയുടെ ഗജനികാന്ത് തുടങ്ങിയ സിനിമകളിലും സയേഷ തന്നെയാണ് നായികയായി എത്തുന്നത്. സയേഷയ്ക്കു പുറമെ നടന്‍ സത്യരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കോമഡി നമ്പറുകളുമായി ഹാസ്യ താരം സൂരിയാണ് ഇത്തവണ കാര്‍ത്തിക്കൊപ്പമെത്തുന്നത്. അര്‍ത്ഥന ബിനു, ഭാനുപ്രിയ,പൊന്‍വണ്ണന്‍, സൗന്ദര്‍രാജ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ടീസര്‍

ടീസര്‍

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം കാര്‍ത്തി അവതരിപ്പിക്കുന്ന ഗ്രാമീണ കഥാപാത്രമാവും ചിത്രത്തിലേത്. ചിത്രീകരണം പൂര്‍ത്തിയായ കടൈകുട്ടി സിങ്കം ജൂലായിലാണ് തിയ്യേറ്ററുകളിലേക്കെത്തുന്നത്.

ടീസര്‍ കാണൂ

ചിത്രത്തിന്റെ ടീസര്‍ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X