ബോക്‌സോഫീസില്‍ നൂറ് കോടി പിന്നിട്ട് കാര്‍ത്തിയുടെ കൈദി! തരംഗമായി ത്രില്ലര്‍ ചിത്രം

By Midhun Raj

തമിഴ് സൂപ്പര്‍ താരം കാര്‍ത്തിയുടെതായി തിയ്യേറ്ററുകളിലേക്ക് എത്തിയ എറ്റവും പുതിയ ചിത്രമാണ് കൈദി. ദീപാവലി റിലീസായി എത്തിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും കൈദി നേട്ടമുണ്ടാക്കിയിരുന്നു. മാനഗരം എന്ന ഹിറ്റ് ചിത്രത്തിലൂടെ തമിഴില്‍ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് കൈദി സംവിധാനം ചെയ്തത്.

karthi

കാര്‍ത്തിക്കൊപ്പം നരേനും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ആഗോള ബോക്‌സോഫീസില്‍ സിനിമ 100 കോടി പിന്നിട്ടതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. 100 കോടിയുടെ ഗ്രോസ് കളക്ഷന്‍ കെെദി നേടിക്കഴിഞ്ഞതായാണ് അറിയുന്നത്. കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ചിത്രം എല്ലാ വിപണികളിലും മികച്ച നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.

തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചിരുന്നത്. പാട്ടുകളോ നായികയോ ഇല്ലാതെ ഒരുക്കിയ ത്രില്ലര്‍ ചിത്രം കൂടിയാണിത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചിരുന്നത്. കൈദിക്ക് ശേഷം വിജയ്യെ നായകനാക്കിയുളള ദളപതി 64വുമായി ലോകേഷ് കനകരാജ് എത്തുന്നത്.

Read more about: karthi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X