കാര്‍ത്തിയുടെ കൈദി നൂറ് കോടി ക്ലബിലേക്ക്! കളക്ഷന്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

By Midhun Raj

കാര്‍ത്തിയുടെ ദീപാവലി റിലീസ് ചിത്രം കൈദി ഇപ്പോഴും തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. വിജയുടെ ബിഗിലിനൊപ്പമാണ് സിനിമയും റിലീസ് ചെയ്തിരുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമ ലോകേഷ് കനകരാജാണ് സംവിധാനം ചെയ്തത്. കാര്‍ത്തിക്കൊപ്പം നരേനും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മാനഗരം എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് ലോകേഷ് കനകരാജ് പുതിയ സിനിമയുമായി എത്തിയിരുന്നത്. അതേസമയം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് കാര്‍ത്തി ചിത്രം കുതിക്കുന്നത്.

kaithi

സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തിന്റെ പുതിയ കളക്ഷന്‍ വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 12 ദിവസം കൊണ്ട് 80 കോടി കളക്ഷനാണ് കാര്‍ത്തി ചിത്രം നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് എത്തുമ്പോഴും മികച്ച പ്രതികരണത്തോടൊയാണ് സിനിമ മുന്നേറുന്നത്. കാര്‍ത്തി ചിത്രം ഉടന്‍ തന്നെ നൂറ് കോടി ക്ലബിലും എത്തുമെന്നാണ് അധികപേരും അഭിപ്രായപ്പെടുന്നത്. കൈദി കാര്‍ത്തിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാകുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു.

തമിഴ്‌നാട്ടിലെന്ന പോലെ മറ്റു സംസ്ഥാനങ്ങളിലും സിനിമയെ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. കാര്‍ത്തിയ്ക്ക് നിരവധി ആരാധകരുളള തെലങ്കാന, കേരളം തുടങ്ങിയവിടങ്ങളിലാണ് ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരിക്കുന്നത്. ബിഗില്‍ തരംഗത്തിനിടെയിലും കൈദി കേരളത്തില്‍ നിന്നുമാത്രമായി 10 കോടിയിലധികം നേടിയിരുന്നു. ഭൂരിഭാഗം രംഗങ്ങളും രാത്രിയില്‍ ചിത്രീകരിച്ച സിനിമ പാട്ടും ഡാന്‍സും ഒന്നും ഉള്‍പ്പെടുത്താതെയാണ് അണിയിച്ചൊരുക്കിയിരുന്നത്.

More from Filmibeat

Read more about: karthi naren
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X