ബിഗില്‍ തരംഗത്തിനിടെയിലും പതറാതെ കൈദി! കാര്‍ത്തി ചിത്രം 50 കോടി ക്ലബില്‍!
ദീപാവലി റിലീസുകളില്‍ വിജയുടെ ബിഗിലിനൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു കൈദി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഒരിടവേളയ്ക്ക് ശേഷം കാര്‍ത്തി അവതരിപ്പിച്ച മികച്ച കഥാപാത്രമായിരുന്നു കൈദിയിലെ ദില്ലി. കാര്‍ത്തിക്കൊപ്പം തന്നെ പോലീസുദ്യോഗസ്ഥനായി എത്തിയ നരേനും കൈയ്യടി നേടി. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസകളും ഒരേപോലെ നേടിയെടുത്ത ചിത്രം അമ്പത് കോടി ക്ലബില്‍ എത്തിയിരിക്കുകയാണ്.

റിലീസ് ചെയ്ത് ഏട്ടു ദിവസം കൊണ്ടാണ് കാര്‍ത്തി ചിത്രം ഈ നേട്ടത്തിലേക്ക് എത്തിയത്. പതിവ് തമിഴ് ചിത്രങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന രീതിയിലാണ് കെെദി അവതരിപ്പിച്ചിരുന്നത്. നായികയും പാട്ടും ഡാന്‍സുമൊന്നുമില്ലാതെയാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയത്. ബിഗില്‍ തരംഗത്തിനിടയിലും കാലിടറാതെയാണ് സിനിമ റിലീസ് കേന്ദ്രങ്ങളില്‍ എല്ലാം പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
ഡ്രീ വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രഭു, പ്രകാശ് ബാബു, വിവേക് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരുന്നത്. സത്യന്‍ സൂര്യന്റെ ഛായാഗ്രഹണവും സാം സിഎസ് ഒരുക്കിയ പശ്ചാത്തല സംഗീതവും കൈദിയില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നു. പൂര്‍ണമായും രാത്രിയിലാണ് കാര്‍ത്തി ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.


Click it and Unblock the Notifications











