»   » സൂര്യയുടെ അനുജന്‍ തന്നെ, സംവിധായകനെ അമ്പരപ്പിച്ച് കാര്‍ത്തി!

സൂര്യയുടെ അനുജന്‍ തന്നെ, സംവിധായകനെ അമ്പരപ്പിച്ച് കാര്‍ത്തി!

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരനിരയില്‍ ശ്രദ്ധേയനായ യുവതാരമാണ് കാര്‍ത്തി. സൂര്യയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ കാര്‍ത്തി ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പോലീസ് വേഷത്തിലെത്തുന്ന ധീരന്‍ അധികാരം ഒന്ന് എന്ന സിനിമ തിയേറ്ററുകളിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ്. ചിത്രീകരണ വേളയില്‍ കാര്‍ത്തി തന്നെ അമ്പരപ്പിച്ചുവെന്ന് സംവിധായകനായ എച്ച് വിനോദ് പറയുന്നു. സിനിമയുടെ ലൊക്കേഷനെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ത്തന്നെ നേരിടാന്‍ പോവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് കാര്‍ത്തിയോട് സംസാരിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് വേണ്ടി ഏതു തരത്തിലുള്ള റിസ്‌കും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സാധാരണ ലൊക്കേഷനുകളില്‍ നിന്നും വ്യത്യസ്തമായി ഉത്തരേന്ത്യയിലെ മണലാരണ്യങ്ങളില്‍ വെച്ചായിരുന്നു സിനിമയുടെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചിരുന്നത്. കാലാവസ്ഥയുടെ ഏറ്റക്കുറച്ചിലുകളും ചൂടിന്റെ കാഠിന്യവും താങ്ങാനാവാതെ പലരും കുഴഞ്ഞു വീഴുമ്പോഴും തളരാതെ പിടിച്ചു നില്‍ക്കുകയായിരുന്നു കാര്‍ത്തി. വളരെ ലാഘവത്തോടെ കഥാപാത്രമായ തിരുമാരനായി തകര്‍പ്പന്‍ പ്രകനം കാഴ്ച വെക്കുകയായിരുന്നു അദ്ദേഹം.

Karthi, Surya

രാഹുല്‍ പ്രീതി സിംഗ് നായികയായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് സംവിധായകന്‍ തന്നെയാണ്. ഏറ്റെടുത്ത കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതിനായി താരങ്ങള്‍ പലപ്പോഴും വിട്ടുവീഴ്ച ചെയ്യാറുണ്ട്. ഇത്തരത്തില്‍ കാര്‍ത്തിയുടെ അര്‍പ്പണ ബോധത്തെക്കുറിച്ച് എത്ര പുകത്തിയിട്ടും സംവിധായകന് മതിയാവുന്നില്ല. കാര്‍ത്തിയുടെ ജ്യേഷ്ഠനായ സൂര്യയും സിനിമയ്ക്ക് വേണ്ടി പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് മുന്നേറിയത്.

English summary
Karthi's new film will release soon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam