Don't Miss!
- Sports
IND vs NZ: വിമര്‍ശിച്ചവര്‍ കാണൂ, ഗില്‍ ഷോ! സൂപ്പര്‍ സെഞ്ച്വറി-ആരാധക പ്രതികരണങ്ങളിതാ
- News
ലോട്ടറി ഭാഗ്യമല്ല; യുവാവ് പെട്ടി തുറന്നപ്പോള്‍ ഒന്നരക്കോടി; പിന്നാലെ കേസും കോടതിയും; ഒടുവില്‍...
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Finance
ബജറ്റ് 2023; ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളിൽ വീണു പോയത് ആരൊക്കെ; നഷ്ടമുണ്ടാക്കിയവരെ അറിയാം
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
സഹോദരന് വേണ്ടി പ്രാര്‍ത്ഥിച്ചവർക്ക് നന്ദി അറിയിച്ച് കാര്‍ത്തി, സന്തോഷ വാർത്ത പങ്കുവെച്ച് താരം
തമിഴിൽ സജീവമാണെങ്കിലും തെന്നിന്ത്യൻ സിനിമാ ലോകത്ത് കൈ നിറയെ ആരാധകരുള്ള താരങ്ങളാണ് സൂര്യയു കാർത്തിയും തെന്നിന്ത്യൻ സിനിമാ ലോകത്ത് ഇവരുടെ സിനിമകൾ വലിയ ചർച്ചയാതൃകുന്നത് പോലെ ഇവരുടെ കുടുംബ വിശേഷങ്ങളു പ്രേക്ഷകരുടെ ഇടയിൽ ഇടം പിടിക്കാറുണ്ട്. ആരാധകരുമായി അടുത്ത ബന്ധമാണ് താരകുടുംബം കാത്തുസൂക്ഷിക്കുന്നത്. ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത ഒരു സന്തോഷ വാർത്ത പങ്കുവെച്ച് കാർത്തി രംഗത്ത്.

കൊവിഡ് ചികിത്സയിലായിരുന്ന നടൻ സൂര്യ തിരികെ വീട്ടിലെത്തിയിരിക്കുകയാണ്. കാർത്തിയാണ് സോഷ്യൽ മീഡിയ പേജിലൂടെ ഈ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്. അണ്ണ സുരക്ഷിതമായി തന്നെ വീട്ടിൽ തിരിച്ചെത്തി. വരുന്ന കുറച്ച് ദിവസങ്ങളിൽ അദ്ദേഹം ഹോം ക്വാറന്റൈനിലായിരിക്കും. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി.കാർത്തി ഫേസ്ബുക്കിൽ കുറിച്ചു. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട് ആശംസകളുമായി ആരാധകർ രംഗത്തെത്തിയിട്ടുമുണ്ട്.
കൊവിഡ് പോസിറ്റീവ് ആയ വിവരം സൂര്യ തന്നെയാണ് തന്റെ ആരാധകരുമായി പങ്കുവെച്ചത്. വെട്രിമാരൻ ചിത്രം വടിവാസലിന്റെ ലൊക്കേഷനിൽ വെച്ചാണ് താരത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഭയം കൊണ്ട് തളർത്താനാവില്ലെന്നും എന്നാൽ സുരക്ഷയും ശ്രദ്ധയും ആവശ്യമാണെന്നും സൂര്യ ട്വിറ്ററിൽ കുറിച്ചിരുന്നു.
സംവിധായകൻ പാണ്ടിരാജയുടെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കേയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് സിനിമയുടെ ചിത്രീകരണം നീട്ടിവെച്ചിരിക്കുകയാണ്. വിശ്രമത്തിന് ശേഷം സൂര്യ വീണ്ടും സിനിമയിൽ സജീവമാകും.
സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്ര് ആണ് അവസാനമായി ഇറങ്ങിയ സൂര്യ ചിത്രം. മലയാളി നടി അപർണ്ണ ബാലമുരളിയായിരുന്നു നായിക. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു ഇത്. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രം തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തത്.
-
ദിലീപ് അവാർഡിന് വേണ്ടി ചെയ്ത പടം! ആദ്യ സീനിൽ കയ്യടിച്ച ഫാൻസ് മൂന്നാമത്തേത് കഴിഞ്ഞതോടെ നിരാശരായി: കെ ജി ജയൻ
-
'വേദന കാരണം നില്‍ക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥ, അത്ര കഠിനമായിരുന്നു ആ ദിനങ്ങൾ': ആനന്ദ് നാരായണൻ
-
ജൂഹി ചൗളയോട് അടങ്ങാത്ത പ്രണയം, അച്ഛനെ കണ്ട് പെണ്ണ് ചോദിച്ച സൽമാൻ ഖാൻ; പക്ഷേ സംഭവിച്ചത്!