5 മണിക്കൂര്‍ കാറില്‍ കുടുങ്ങി.. 140 പേരാണ് മണാലിയില്‍ കുരുങ്ങിയത്! സുരക്ഷിതനാണെന്ന് കാര്‍ത്തി!
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട താരസഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. നിര്‍മ്മാതാവായ ശിവകുമാറിന്റെ മക്കള്‍ ചെറുപ്പം മുതതേ തന്നെ സിനിമയോട് ആഭിമുഖ്യം കാണിച്ചിരുന്നു. ജേഷ്ഠ്യനായിരുന്നു ആദ്യം സിനിമയിലേക്കെത്തിയത്. പിന്നാലെ തന്നെ അനുജനുമെത്തി. സിനിമാകുടുംബത്തിലേക്കെത്തിയ മരുമക്കളില്‍ മൂത്തയാളായ ജ്യോതികയും അറിയപ്പെടുന്ന അഭിനേത്രിയാണ്. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് താരപത്‌നിയും സിനിമയില്‍ സജീവമായിരിക്കുകയാണ് ഇപ്പോള്‍. ഭാര്യയ്ക്ക് ശക്തമായ പിന്തുണ നല്‍കി സൂര്യയും ഒപ്പമുണ്ട്. സിനിമയ്ക്കപ്പുറത്ത് മറ്റ് കാര്യങ്ങളിലും താരകുടുംബം സജീവമായി ഇടപെടാറുണ്ട്. അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് വിറുങ്ങലിച്ച് നിന്ന കേരളത്തെ സഹായിക്കാന്‍ ഇരുവരും മുന്നിട്ടിറങ്ങിയിരുന്നു.
പുതിയ സിനിമയായ ദേവിന്റെ തിരക്കിലാണ് കാര്‍ത്തി. രജത് രവിശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി അണിയറപ്രവര്‍ത്തകരും താരങ്ങളും മണാലിയിലേക്ക് പോയിരുന്നു. ഇവര്‍ക്ക് പിന്നാലെയായി ലൊക്കേഷനിലേക്ക് എത്താനായിരുന്നു താരം തീരുമാനിച്ചത്. പെട്ടെന്നുണ്ടായ മഴയും മണ്ണിടിച്ചലും കാരണം ഗതാഗതം താറുമാറായതോടെ താരം ചെന്നൈയിലേക്ക് തന്നെ തിരിച്ചുപോവുകയായിരുന്നു. താരം സുരക്ഷിതനാണെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അവിടെ കുരുങ്ങിയിരിക്കുകയാണെന്നും താരം തന്നെയാണ് വ്യക്തമാക്കിയത്.

അവിടയെത്തിയപ്പോള്‍ നല്ല കാലാവസ്ഥയായിരുന്നുവെന്നും പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞതെന്നും കാര്‍ത്തി പറയുന്നു. റോഡ് ഗതാഗതം നിലച്ചതോടെയാണ് താന്‍ 5 മണിക്കൂര്‍ സമയം കാറിനുള്ളില്‍കുരുങ്ങിയത്. യാതൊരു തരത്തിലുള്ള കമ്യൂണിക്കേഷനും സാധ്യമല്ലാത്ത അവസ്ഥയാണിപ്പോള്‍. സംവിധായകരും അണിയറപ്രവര്‍ത്തകരുമടക്കം 140 പേര്‍ മലമുകളിലെ ലൊക്കേനില്‍ കുരുങ്ങിക്കിടക്കുകയാണെന്നും കാര്‍ത്തി വ്യക്തമാക്കിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രതികരണത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്. സിനിമയുടെ അണിയറപ്രവര്‍ത്തകരെ സുരക്ഷിതമായി ചെന്നൈയിലേക്കെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സിനിമയുടെ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











