കാര്‍ത്തി ചിത്രം സുല്‍ത്താന്‍ വിവാദത്തില്‍! ടിപ്പു സുല്‍ത്താന്റെ കഥയല്ലെന്ന് അണിയറക്കാര്‍
തമിഴ് സൂപ്പര്‍ താരം കാര്‍ത്തി നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് സുല്‍ത്താന്‍. റെമോ എന്ന ശിവകാര്‍ത്തികേയന്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രം ടിപ്പു സുല്‍ത്താനെ മഹത്വവല്‍ക്കരിക്കുന്ന സിനിമയാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഒരു സംഘം ആളുകള്‍ ഷൂട്ടിംഗ് തടഞ്ഞിരുന്നു. കാര്‍ത്തി ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന തമിഴ്‌നാട്ടിലെ ദിണ്ടിക്കല്ലിലായിരുന്നു സംഭവം.

ടിപ്പു സുല്‍ത്താനെ മഹത്വവല്‍ക്കരിക്കുന്ന, ന്യൂനപക്ഷ വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുന്ന കഥയാണെന്ന് പറഞ്ഞുകൊണ്ടാണ് ചിത്രീകരണം തടഞ്ഞത്. തുടര്‍ന്ന് സിനിമയുടെ പേര് സുല്‍ത്താന്‍ ആണെന്നും എന്നാല്‍ ടിപ്പു സുല്‍ത്താനുമായി ചിത്രത്തിന് യാതൊരുവിധ ബന്ധവുമില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഇത് ടിപ്പു സുല്‍ത്താന്റെ ചരിത്രം പറയുന്ന സിനിമയല്ല. ചരിത്ര പശ്ചാത്തലത്തിലുളള ചിത്രവും അല്ല. പബ്ലിസിറ്റിക്കായി ചില വ്യക്തികളും സംഘടനകളുമാണ് സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുളളതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. അതേസമയം രാഷ്മിക മന്ദാനയാണ് കാര്‍ത്തി ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. രാഷ്മികയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. സിനിമയെക്കുറിച്ചുളള മറ്റു വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











