ഇളയദളപതിക്കൊപ്പം ഏറ്റുമുട്ടാന്‍ കാര്‍ത്തി! ബോക്‌സോഫീസില്‍ കടുത്ത താരപോരാട്ടം! ആര് നേടും?

വിജയ് ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് ബിഗിലിനായി. ദീപാവലി സമ്മാനമായി ചിത്രമെത്തുമെന്നുള്ള വിവരങ്ങളാണ് ഇതുവരെ പുറത്തുവന്നത്. റിലീസിന് മുന്‍പ് തന്നെ സിനിമ തരംഗമായി മാറിയിരുന്നു. വിജയ്-അറ്റ്‌ലി കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ചിത്രത്തിന് വന്‍വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. എന്നാണ് ഈ സിനിമ എത്തുന്നതെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ചിത്രം ഒക്ടോബര്‍ 25നാണ് എത്തുന്നതെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

കാര്‍ത്തിയുടെ പുതിയ സിനിമയായ കൈദിയുടെ റിലീസും ഇതേ ആഴ്ചയിലാണെന്നുള്ള വിരങ്ങളും പുറത്തുവന്നിട്ടുണ്ട്. ബിഗിലിന് പിന്നാലെയായി ഒക്ടോബര്‍ 27നാണ് സിനിമ എത്തുന്നത്. തമിഴകത്ത് മാത്രമല്ല തെലുങ്കില്‍ നിന്നും മികച്ച സ്വീകാര്യത സ്വന്തമാക്കി മുന്നേറുന്ന കാര്‍ത്തിയില്‍ ഈ സിനിമയും ഭദ്രമായിരിക്കുമെന്നും മികച്ച നേട്ടം സ്വന്തമാക്കുമെന്നുള്ള വിലയിരുത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ റിലീസിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Vijay

ബോക്‌സോഫീസില്‍ അരങ്ങേറുന്ന താരപോരാട്ടത്തെക്കുറിച്ച് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. വിജയ് യും കാര്‍ത്തിയും ഒരുമിച്ചെത്തിയാല്‍ എങ്ങനെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള എല്ലാവിധ ചേരുവകളുമായാണ് ചിത്രമെത്തുന്നതെന്നാണ് ബിഗിലിന്റെ അണിയറപ്രവര്‍ത്തകര്‍ എത്തിയിട്ടുള്ളത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും സംയുക്തമായാണ് ബിഗില്‍ കേരളത്തിലേക്ക് എത്തിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X