»   » ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭുദേവ വരുന്നു!!! തമിഴകത്തെ രണ്ട് യുവ താരങ്ങളുമായി!!!

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭുദേവ വരുന്നു!!! തമിഴകത്തെ രണ്ട് യുവ താരങ്ങളുമായി!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യയുടെ മൈക്കിള്‍ ജാക്‌സന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നടനാണ് തമിഴകത്തിന്റെ സ്വന്തം പ്രഭുദേവ. പതിനാലാം വയസില്‍ നൃത്ത സംവിധായകനായി സിനിമയിലെത്തിയ പ്രഭു ദേവ പിന്നീട് നടനും സംവിധായകനുമായി. വിശാല്‍ നായകനായ വെടിയാണ് പ്രഭുദേവ ഒടുവില്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം.

നീണ്ട് ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴില്‍ തന്റെ പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രഭുദേവ. തമിഴില്‍ സജീവമായിരുന്നില്ലെങ്കിലും ഹിന്ദിയില്‍ ധാരാളം സിനിമകള്‍ ചെയ്തു. 2015ല്‍ പുറത്തിറങ്ങിയ സിംഗ് ഈസ് ബ്ലിംഗ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 

തമിഴിലിലെ രണ്ട് യുവതാരങ്ങളെ അണിനിരത്തി പ്രഭുദേവ ഒരു സിനിമ സംവിധാനം ചെയ്യുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യേഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. എന്നാല്‍ തന്റെ പുതിയ ചിത്രത്തേക്കുറിച്ച് പ്രഭുദേവ തന്നെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ട് നായകന്മാരുള്ള ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നത് തമിഴകത്തെ യുവ താരങ്ങളായ കാര്‍ത്തിയും വിശാലുമാണ്. സയേഷയാണ് സിനിമയിലെ നായിക. ജയം രവി നായരനായെത്തുന്ന എഎല്‍ വിജയ് ചിത്രം വനമകനിലെ നായികയാണ് സയേഷ. കാര്‍ത്തിയാണ് ആദ്യമായാണ് പ്രഭുദേവ ചിത്രത്തില്‍ നായകനാകുന്നത്.

കറുപ്പ് രാജ വെള്ളയ് രാജ എന്ന ചിത്രം ഒരു പ്രണയകഥയാണ് വിഷയമാകുന്നത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു തമിഴ് ചിത്രം സംവിധാനം ചെയ്യുന്നത്. 2011 ല്‍ വിശാലിനേയും സമീര റെഡിയേയും നായിക നായകന്മാരാക്കി ഒരുക്കിയ വെടിയാണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത് അന്തരിച്ച് കഥാകൃത്ത് കെ സുബാഷാണ്. കിഡ്‌നി സംബന്ധമായ രോഗത്താല്‍ സുഭാഷ് കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്. തന്റെ കരിയറിലെ മികച്ച ചിത്രങ്ങള്‍ ചെയ്തത് സുഭാഷിന്റെ കഥയിലാണെന്ന് പ്രഭുദേവ പത്ര സമ്മേളനത്തില്‍ പറഞ്ഞു. കാര്‍ത്തിയേയും വിശാലിനേയും സിനിമയുടെ ഭാഗമാക്കിയത് സുഭാഷാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വന്തം ബാനറായ പ്രഭുദേവ സ്റ്റുഡിയോസിന്റെ പേരില്‍ പ്രഭുദേവയാണ് കറുപ്പ് രാജ വെള്ളയ് രാജ എന്ന ചിത്രം നിര്‍മിക്കുന്നത്. പ്രണയും കലാപവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നും പ്രഭുദേവ പറഞ്ഞു. ഹാരിസ് ജയരാജിന്റേതാണ് സംഗീതം. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരെ തീരുമാനിച്ചിട്ടില്ല.

നടനെന്ന നിലയിലും ഡാന്‍സറായും സംവിധായകനായും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകള്‍ കീഴടക്കിയ താരമാണ് പ്രഭുദേവ. ആദ്യ ചിത്രം സംവിധാനം ചെയ്തത് തെലുങ്കിലായിരുന്നു. പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷം തന്റെ മൂന്നാം ചിത്രമായാണ് പ്രഭുദേവ തന്റെ ആദ്യ തമിഴ് ചിത്രം പോക്കിരി വിജയ് നായകനായി ഒരുക്കുന്നത്.

English summary
Karuppu Raja Vella Raja is a love triangle, which will mark Prabhu's comeback in Tamil as a director after a gap of six years.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam