കാര്‍ത്തി ന്യൂയോര്‍ക്കില്‍ എന്ത് ചെയ്യുകയായിരുന്നു?
നടന്‍ ശിവകുമാറിന്റെ മകന്‍, തമിഴ് യങ് സ്റ്റാര്‍ സൂര്യയുടെ അനുജന്‍..അങ്ങനെ കാര്‍ത്തി സിനിമയില്‍ എത്തുന്നതിന് മുമ്പേ പ്രശസ്തനാണ്. എന്നിരിക്കിലും തന്റെ പോക്കറ്റ് മണിയ്ക്ക് വേണ്ടി പാര്‍ട് ടൈം ജോലി ചെയ്തിരുന്ന ആളാണ് കാര്‍ത്തി. അതും അങ്ങ് ന്യൂയോര്‍ക്കില്‍.
ഒരു ചെറിയ കാലം വരെ കാര്‍ത്തി ന്യൂയോര്‍ക്കില്‍ പാര്‍ട്ട് ടൈം ഗ്രാഫിക് ഡിസൈനറായി ജോലി നോക്കിയിരുന്നുവത്രെ. പരുത്തിവീരന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമാണ് അത് നിര്‍ത്തിയത്.

ആദ്യ സിനിമയ്ക്ക് ശേഷം പാര്‍ട് ടൈം ജോലി നിര്‍ത്തിയ കാര്‍ത്തി പിന്നീട് പഠിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ന്യൂയോര്‍ക്കില്‍ തന്നെ സിനിമയുമായി ബന്ധപ്പെട്ട രണ്ട് കോഴ്‌സുകള്‍ നടന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
2007 ല്‍ പരുത്തിവീരന്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട കാര്‍ത്തി മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും, മികച്ച പുതുമുഖ നടനുള്ള വിജയ് അവാര്‍ഡും തമിഴ് നാട് സര്‍ക്കാറിന്റെ സ്‌പെഷ്യല്‍ പ്രൈസും നേടി.
പിന്നീട് ആയിരത്തില്‍ ഒരുവന്‍, പയ്യ, നാന്‍ മഹാന്‍ അല്ലൈ, സിരുതൈ, ശകുനി, അലക്‌സ് പാണ്ടിയന്‍, ആള്‍ ഇന്‍ ആള്‍ അഴക് രാജ, ബിരിയാണി, മദ്രാസ് എന്നീ ചിത്രങ്ങളിലൂടെ തമിഴില്‍ മുന്‍നിര നായകന്മാരില്‍ ഒരാളായി.


Click it and Unblock the Notifications











