ജ്യോതികയ്ക്കൊപ്പം അഭിനയിക്കുന്ന ത്രില്ലിൽ കാർത്തി!! സന്തോഷം പങ്കുവെച്ച് താരം....
ജീത്തു ജോസഫിന്റെ ആദ്യ തമിഴ് ചിത്രമത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ കാർത്തി, ജ്യോതിക എന്നിവർ ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ അതീവ സന്തോഷത്തിലാണ് പ്രേക്ഷകർ. തങ്ങളുടെ പ്രിയ താരങ്ങളെ ഒറ്റ ഫ്രെയിമിൽ കാണുന്നതിനുളള സന്തോഷവും പ്രേക്ഷകർ പങ്കുവെച്ചിരുന്നു.

സത്യരാജിന്റെ മക്കളായിട്ടാണ് കാർത്തിയും ജ്യോതികയും എത്തുന്നത്. കാർത്തിയുടെ സഹോദരിയാണ് ജ്യോ. ജ്യോതികയോടൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷവും കാർത്തി അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു താരം വ്യക്തമാക്കിയത്. ഒരു കുടുംബ ചിത്രമായിരിക്കും ഇത്.വയാകോം 18 സ്റുഡിയോസിന്റെ ബാനറിൽ പാരലൽ മൈൻഡ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. പേരിടാത്ത് ചിത്രം ഒക്ടോബർ മാസം തിയേറ്ററുകളിലെത്തും.
2 ഡി എന്റർടെയ്മെന്റ്സിന്റെ ബാനറിൽ സൂര്യയാണ് ഈ ചിത്രം നിർമ്മിക്കുന്ന ചിത്രമാണ് ജ്യോതികയുടെ പുറത്തു വരാനിരിക്കുന്ന പുതിയ ചിത്രം. രേവതിയും ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു കോമഡി ചിത്രമാണിത്. ചിത്രത്തിൽ യോഗിബാബുവും പ്രധാനവേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications