കാര്‍ത്തിക്ക് നരേന്‍-ഇന്ദ്രജിത്ത് ചിത്രം നരകാസുരന്‍ തിയ്യേറ്ററുകളിലേക്ക്! റിലീസ് തിയ്യതി പുറത്ത്!!
തമിഴില്‍ ധ്രുവങ്കല്‍ പതിനാറ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കാര്‍ത്തിക്ക് നരേന്‍. റഹ്മാനെ നായകനാക്കിയൊരുക്കിയ ഈ ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. ധ്രുവങ്കള്‍ പതിനാറിന് ശേഷം കാര്‍ത്തിക്ക് നരേന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് നരകാസൂരന്‍.
ഇന്ദ്രജിത്തും അരവിന്ദ് സാമിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി ശ്രേയാ ശരണ്‍ ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 13ന് വിനായക ചതുര്‍ത്ഥി ദിനത്തിലാണ് നരകാസൂരന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ചിത്രത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചിരുന്നത്. തോറ്റുപോയ ഒരു പിശാചിന്റെ കഥ എന്ന ടാഗ് ലൈനിലെത്തുന്ന സിനിമ ഒരു സസ്‌പെന്‍സ് ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. ഒണ്‍ട്രാഗ എന്റര്‍ടെയ്ന്‍മെന്റും ശ്രദ്ധ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുജിത്ത് സാരംഗ് ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് റോണ്‍ ഏതന്‍ യോഹന്‍ സംഗീതമൊരുക്കിയിരിക്കുന്നു.


Click it and Unblock the Notifications











