Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
എന്റെ സിനിമ എന്നാണ് സര് വെളിച്ചം കാണുക? ഗൗതം മേനോനോട് കാര്‍ത്തിക്ക് നരേനിന്റെ ചോദ്യം
റിലീസ് മുടങ്ങികിടന്ന രണ്ട് ചിത്രങ്ങള്‍ തിയ്യേറ്ററുകളിലേക്ക് എത്തിക്കാനുളള ശ്രമത്തിലാണ് സംവിധായകന് ഗൗതം മേനോന്. ധനുഷിനെ നായകനാക്കിയുളള എന്നെ നോക്കി പായും തോട്ട, ചിയാന്‍ വിക്രമിനെ നായകനാക്കിയുളള ധ്രുവനച്ചത്തിരം തുടങ്ങിയ സിനിമകളാണ് ഗൗതം മേനോന് സംവിധാനം ചെയ്തിരുന്നത്. ഇതില്‍ ധനുഷ് ചിത്രം നവംബറില്‍ എത്തുമെന്നും ധ്രുവനച്ചത്തിരത്തിന് 60 ദിവസത്തെ പോസ്റ്റ് പ്രൊഡക്ഷന്‍ കൂടി ബാക്കിയുണ്ടെന്നുമാണ് സംവിധായകന് അറിയിച്ചത്.

അതേസമയം ഗൗതം മേനോന് നിര്‍മ്മിച്ച കാര്‍ത്തിക്ക് നരേന് ചിത്രം നരകാസുരന്റെ റിലീസും പ്രതിസന്ധിയിലാണ്. നരകാസുരന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഗൗതം മേനോനുമായി കാര്‍ത്തിക്ക് നരേന് തെറ്റിയത്. ഗൗതം മേനോന്റെ നിര്‍മ്മാണ കമ്പനി ഒണ്ട്രാഗ എന്റര്‍ടെയ്ന്‍മെന്റ്സാണ് സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തിരുന്നത്. എന്നാല്‍ ഗൗതം മേനോന് ചിത്രത്തിനായി പണം നല്‍കുന്നില്ലെന്നും ഇത് തന്നെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും കാര്‍ത്തിക്ക് നരേന് തുറന്നുപറഞ്ഞിരുന്നു.
വിഷുക്കാലത്ത് 90 ശതമാനം തിയ്യേറ്ററുകളിലും മരക്കാര്‍? കേരളത്തില്‍ മാത്രം 500 സ്ക്രീനുകളില്‍
ഇപ്പോഴിതാ ധ്രുവനച്ചത്തിരവുമായി ബന്ധപ്പെട്ട് ഗൗതം മേനോന് പങ്കുവെച്ച ഒരു ട്വീറ്റിന് കാര്‍ത്തിക്ക് നരേന് നല്കിയ മറുപടിയാണ് വൈറലാകുന്നത്. ധ്രുവനച്ചത്തിരം ഉടന്‍ എത്തുമെന്ന് പറഞ്ഞുകൊണ്ടുളള ഗൗതം മേനോന്റെ ട്വീറ്റിന് താഴെയാണ് കാര്‍ത്തിക്ക് നരേന് എത്തിയത്. 'സര് ഇത് (നരകാസുരന്) എന്ന് വെളിച്ചം കാണുമെന്ന് വ്യക്തത നല്കിയിരുന്നുവെങ്കില് വളരെ ഉപകാരം. ഈ സിനിമ എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. നരകാസുരന്റെ പോസ്റ്ററിനൊപ്പം കാര്‍ത്തിക്ക് നരേന് ട്വീറ്റ് ചെയ്തു. അരവിന്ദ് സാമി, ഇന്ദ്രജിത്ത്,ശ്രിയ ശരണ്‍ തുടങ്ങിയവരാണ് നരകാസുരനില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

-
ആദ്യം ആകാംഷയായിരുന്നു, ഇനിയിങ്ങനൊന്ന് വേണ്ട; മഷൂറ ഇല്ലാതെ സിനിമയ്ക്ക് പോയി ബഷീറും ആദ്യ ഭാര്യ സുഹാനയും
-
'എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ല'; രവി മേനോന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാരണം!, ശ്രീലത നമ്പൂതിരി പറഞ്ഞത്
-
'നമ്മുടെയൊക്കെ മുത്തച്ഛന്മാരെ നമുക്ക് തിരുത്താൻ പറ്റില്ല, മോശം കമന്റിടുന്നവരിൽ പെൺകുട്ടികളും'; അഭയ