നടന്‍ കാര്‍ത്തിക്കിനെതിരെ അമ്മ കേസ് കൊടുത്തു
കടുംബ കലഹത്തിന് അങ്ങനെ പ്രശസ്തരെന്നോ സാധാരണക്കാരെന്നോ ഇല്ല. ചില സിനിമാ താരങ്ങളുടെ വീട്ടിലെ വഴക്കുകള്‍ സിനിമയെ വെല്ലുന്ന തരത്തിലാണ്. അത്തരത്തിലൊരു കലഹമാണ് ഇപ്പോള്‍ ആദ്യകാല തമിഴ് നടന്‍ കാര്‍ത്തിക്കിന്റെ വീട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്.
അച്ഛന്റെ സ്വത്ത് മുഴുവന്‍ അമ്മയെ ഭീഷണിപ്പെടുത്തി അനുജനും ഭാര്യയും കൈക്കലാക്കി എന്ന് പറഞ്ഞ് കാര്‍ത്തി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അനുജന്‍ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കാര്‍ത്തിക് നല്‍കിയ പൊലീസ് കംപ്ലൈന്റില്‍ വിശദീകരിക്കുന്നു.

കാര്‍ത്തിയുടെ പരാതിയില്‍ എത്രയും പെട്ടന്ന നിമയനടപടിയെടുക്കുമെന്ന് പറഞ്ഞ് പൊലീസ് അതിനുള്ള ഒരുക്കം നടത്തുമ്പോഴാണ് മറ്റൊരു പരാതിയുമായി താരത്തിന്റെ അമ്മ എത്തുന്നത്. അമ്മ കാര്‍ത്തിക്കിനെതിരെ പൊലീസില്‍ പരാതി നല്‍കി.
തന്റെ പൂര്‍ണ സമ്മതത്തോടെയാണ് ഇളയ പുത്രന്‍ ഗണേഷന്റെ പേരില്‍ അച്ഛന്റെ സ്വത്തുക്കള്‍ മാറ്റിയെഴുതിയതെന്ന് നടന്റെ അമ്മ സുലോചന പറയുന്നു. ഗണേഷന്‍ ബലപ്രയോഗത്തിലൂടെ സ്വത്ത് കൈക്കലാക്കിയെന്നായിരുന്നു കാര്‍ത്തിക്കിന്റെ പരാതി.
കാര്‍ത്തിക്കാണ് തന്നെയും മകന്‍ ഗണേഷിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്നാണ് സുലോചനയുടെ പരാതിയില്‍ പറയുന്നത്. ഇതോടെ പൊലീസ് ആകെ കുഴഞ്ഞിരിക്കുകയാണ്. വിഷയത്തില്‍ കാര്യമായ അന്വേഷണം നടത്തേണ്ടിയികിക്കുന്നു.


Click it and Unblock the Notifications











