തലൈവര്‍ക്കും തലയ്ക്കും വേണ്ടി പോരാടുന്നവരോട് കാര്‍ത്തിക്ക് സുബ്ബരാജിന് പറയാനുള്ളത്? കാണൂ!
തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ കാത്തിരുന്ന രണ്ട് സിനിമകളായിരുന്നു ജനുവരി 10ന് തിയേറ്ററുകളിലേക്കെത്തിയത്. പ്രിയതാരങ്ങളുടെ സിനിമകള്‍ ഒരേ ദിവസമെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. തലയം തലൈവരും ഒരുമിച്ച് വന്നപ്പോള്‍ ഫാന്‍സ് പ്രവര്‍ത്തകര്‍ പോരടിക്കുകയായിരുന്നു. കലക്ഷനിലെ മുന്നേറ്റവും റിലീസിങ്ങ് സെന്ററുകളുടെ എണ്ണവുമൊക്കെയായിരുന്നു ഇവര്‍ ശ്രദ്ധിച്ചിരുന്നത്. പൊങ്കലിനോടനുബന്ധിച്ചാണ് ഇരുചിത്രങ്ങളും റിലീസ് ചെയ്തത്. റിലീസ് ദിനത്തില്‍ ഫാന്‍സ് പ്രവര്‍ത്തകര്‍ തമ്മിലുള്ള പോരാട്ടം കൈയ്യാങ്കളിയിലേക്കെത്തിയിരുന്നു. താരങ്ങളോ അണിയറപ്രവര്‍ത്തകരോ ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല.
കാര്‍ത്തിക്ക് സുബ്ബരാജാണ് പേട്ട സംവിധാനം ചെയ്തത്. സണ്‍ പിക്‌ചേഴ്‌സായിരുന്നു ചിത്രം നിര്‍മ്മിച്ചത്. സിമ്രാന്‍, ത്രിഷ, വിജയ് സേതുപതി, ശശികുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിമ്രാനും രജനീകാന്തും ഒരുമിച്ചെത്തിയ സിനിമ കൂടിയായിരുന്നു ഇത്. നാളുകള്‍ക്ക് ശേഷം പഴയ രജനിയെ തിരിച്ചുകിട്ടിയെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. റിലീസ് ചെയ്തതിന് ശേഷം കലക്ഷനിലെ ഏറ്റക്കുറച്ചിലിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിരുന്നു. തലയോ തലൈവരോ ആരായിരിക്കും ബോക്‌സോഫീസ് നേട്ടം സ്വന്തമാക്കുന്നതെന്നായിരുന്നു പ്രധാന ചര്‍ച്ചകള്‍.

ഇത്തരത്തിലുള്ള താരതമ്യപ്പെടുത്തലുകള്‍ ശരിയല്ലെന്ന് സംവിധായകന്‍ പറയുന്നു. കലക്ഷന്റെ പേരിലല്ല സിനിമകളെ വിലയിരുത്തേണ്ടത്. സിനിമ കണ്ട് ആസ്വദിക്കുകയെന്നതാണ് പ്രധാന കാര്യം. സന്തോഷത്തോടെ തിയേറ്ററുകളില്‍ നിന്നും ഇറങ്ങിവരുന്നവരെ കാണാനാണ് താന്‍ കാത്തിരുന്നതെന്നും കാര്‍ത്തിക്ക് സുബ്ബരാജ് പറയുന്നു. തിയേറ്ററിനകത്ത് സംഭവിക്കുന്നതാണ് പ്രധാന കാര്യം. അല്ലാതെ ട്വിറ്ററിലെ കാര്യങ്ങളല്ല, അതിനും അപ്പുറത്താണ് യഥാര്‍ത്ഥ സിനിമയെന്നും സംവിധായകന്‍ പറയുന്നു.


Click it and Unblock the Notifications











