For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിക്രമും ധ്രുവും ഒന്നിക്കുന്ന ചിത്രം, 'ചിയാൻ 60 'ന്റെ പുതിയ വിശേഷം പങ്കുവെച്ച് സംവിധായകൻ

  |

  മലയാളത്തിലും കോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് വിക്രം. ചിയാനെ പോലെ തന്നെ മകൻ ധ്രുവിനും കൈനിറയെ ആരാധകരുണ്ട്. അർജുൻ റെഡ്ഡിയുടെ തമിഴ് പതിപ്പായ വർമ്മ എന്ന ചിത്രത്തിലൂടെയാണ് ധ്രുവ് വെളളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ആരാധകരെ നേടാൻ ധ്രുവിന് കഴിഞ്ഞിരുന്നു. തമിഴിൽ മത്രമല്ല മലയാളത്തിലും സിനിമ സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിത അച്ഛനോടൊപ്പം പുതിയ ചിത്രവുമായി ധ്രുവ് എത്തുകയാണ്. 'ചിയാൻ 60' ആണ് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ഛനും മകനും ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്.

  chiyan 60

  രേവതി എറിഞ്ഞ കല്ല് കൊണ്ട് കണ്ണാടി പൊട്ടി, ചില്ല് ജഗതിയുടെ ദേഹത്ത് കുത്തിക്കയറി...

  സംവിധായകൻ കാർത്തിക് സുബ്ബരാജാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. നടൻ ചിയാന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് 'ചിയാൻ 60'ന്റെ ചിത്രീകരണം അവസാനിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയത്. കൂടാതെ സിനിമയുടെ ടൈറ്റിൽ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഈ മാസം 20ന് റിലീസ് ചെയ്യും. കാർത്തിക് സുബ്ബരാജ് തന്നെയാണ് ഇക്കാര്യവും വെളിപ്പെടുത്തിയിരിക്കുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുകയാണ്. വിക്രമിനേയും മകനേയും ഒരുമിച്ച് സ്ക്രീനിൽ കാണാൻ വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

  ഇന്ന് മുതൽ ഞാൻ എന്റെ ലോകത്തേക്ക് തിരികെ വരികയാണ്; രഞ്ജു രഞ്ജിമാരുടെ വാക്കുകൾ വൈറലാകുന്നു

  ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ് ചിയാൻ 60. സിനിമയിൽ വിക്രമിനും ധ്രുവിനുമൊപ്പം സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിയാൻ 60 ന് സംഗീതം ഒരുക്കുന്നത്. ആദ്യം സംഗീത സംവിധായകനായി അനിരുദ്ധിനെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് സന്തോഷ് നാരായണനെ തീരുമാനിക്കുകയായിരുന്നു. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ലളിത് കുമാര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. വിക്രമിന്റെ ഒരു ബിഗ് ബജറ്റ് ചിത്രമാണ ചിയാൻ 60.

  മുറി മൊത്തം എന്റെ തെറിവിളിയാണ്,'കുരുതി' തിരക്കഥാകൃത്തിനെ ചീത്ത വിളിച്ചതിനെ കുറിച്ച് കലാസംവിധായകന്‍

  അതേസമയം വിക്രമിന്റെ മറ്റൊരു ചിത്രമായ കോബ്ര അണിയറയിൽ ഒരുങ്ങുകയാണ്. അജയ് ഗനാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയുടെ അവസാന ഷെഡ്യൂളാണ് ഇനി ചിത്രീകരിക്കാനുള്ളത്. കെൽക്കത്തയിലാണ് ലൊക്കേഷൻ. . എ ആര്‍ റഹ്‌മനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. അടുത്ത വര്‍ഷം ആരംഭിത്തിലാകും ചിത്രം റിലീസ് ചെയ്യുക. സിനിമയുടെ ടീസർ റിലീസ് ചെയ്തിരുന്നു,. മികച്ച പ്രതികരണമാണ ലഭിച്ചത്.

  വെന്റിലേറ്റർ നോക്കി വയ്ക്കാൻ പറഞ്ഞു, ഏത് സമയവും ക്രിട്ടിക്കലാകാം, രണ്ടാം ജന്മത്തെ കുറിച്ച് ബീന ആന്റണി

  1990ൽ കോളിവുഡിലൂടെയാണ് വിക്രം കരിയർ ആരംഭിക്കുന്നത് . തുടക്ക കാലത്ത് മലയാളത്തിലും അദ്ദേഹത്തിന് തിളങ്ങാൻ കഴിഞ്ഞിരുന്നു. മമ്മൂട്ടി ചിത്രമായ ധ്രുവത്തിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. പിന്നീട് സൈന്യം, ഇന്ദ്രപ്രസ്ഥം, മാഫിയ, രജപുത്രൻ, ഇന്ദ്രീയം, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ സജീവമല്ലെങ്കിലും മലയാള സിനിമയോട് പ്രേക്ഷകരോടും വലിയ ആത്മബന്ധമാണ് നടനുള്ളത്. വിക്രമിന് കേരളത്തിലും കൈനിറയെ ആരാധകരുണ്ട്. ചിത്രങ്ങൾ പലതും കേരളത്തിലും റിലീസിനെത്താറുണ്ട്. പൊന്നിയിൻ സെൽവനാണ് പുറത്തു വരാനുള്ള ചിയാന്റെ മറ്റൊരു ചിത്രം.

  മഹാവീര്‍ കര്‍ണയിലെ ഹൈലൈറ്റ് കുരുക്ഷേത്ര യുദ്ധം | filmibeat Malayalam

  നടി മേഘ്ന വിൻസൻറിൽ നിന്ന് വന്ദുജയ്ക്ക് ലഭിച്ച ഭാഗ്യം, ''തന്റെ ഐഡന്റിറ്റി സെറ്റായ വർക്കാണത്''...

  Read more about: vikram
  English summary
  karthik subbaraj's And Vikram movie 'chiyan 60 wrap up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X