ഫഹദ് ഫാസില്‍ രജനി ചിത്രത്തിലുണ്ടാകില്ല! വരുന്നത് വ്യാജ വാര്‍ത്തകള്‍! വിശദീകരണവുമായി സംവിധായകന്‍!!
മലയാളത്തിലെന്ന പോലെ തമിഴിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുളള നടനാണ് ഫഹദ് ഫാസില്‍. എം.രാജ സംവിധാനം ചെയ്ത വേലൈക്കാരന്‍ എന്ന ചിത്രത്തിലായിരുന്നു ഫഹദ് ആദ്യമായി അഭിനയിച്ചിരുന്നത്. ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ ചിത്രത്തില്‍ നെഗറ്റീവ് ടച്ചുളള കഥാപാത്രത്തെയായിരുന്നു ഫഹദ് അവതരിപ്പിച്ചിരുന്നത്. ശ്രദ്ധേയ പ്രകടനനമായിരുന്നു ചിത്രത്തില്‍ ഫഹദ് നടത്തിയിരുന്നത്. വേലൈക്കാരനു ശേഷം വിജയ് സേതുപതിക്കൊപ്പമുളള സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിലൂം ഫഹദ് അഭിനയിച്ചിരുന്നു. സൂപ്പര്‍ ഡീലക്‌സില്‍ സേതുപതിക്കൊപ്പം തുല്ല്യപ്രാധാന്യമുളള കഥാപാത്രമായാണ് ഫഹദ് എത്തുന്നത്.

സൂപ്പര്‍ ഡീലക്‌സിനു ശേഷമുളള ഫഹദ് ചിത്രത്തെക്കുറിച്ച് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. രജനികാന്തിന്റെ പുതിയ ചിത്രത്തില്‍ ഫഹദ് അഭിനയിക്കുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. രജനിക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് സംവിധായകന്‍ ഒരുക്കുന്നത്. വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് കാര്‍ത്തിക്ക് സുബ്ബരാജ് ഇത്തവണയും തന്റെ ചിത്രമൊരുക്കുന്നത്.
അതേസമയം ചിത്രത്തില്‍ ഫഹദ് അഭിനയിക്കില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും ഫഹദിനെ തന്റെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിട്ടില്ലായെന്നുമാണ് സംവിധായകനായ കാര്‍ത്തിക്ക് സുബ്ബരാജ് അറിയിച്ചിരിക്കുന്നത്. സിമ്രാനും മേഘാ ആകാശുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.


Click it and Unblock the Notifications