കാര്‍ത്തിക 'പുറംപോക്കാ'ണത്രെ!
കാര്‍ത്തികയെ അറിയില്ലെ. ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ നായിക മലയാളികള്‍ക്കും സുപരിചിതയാണ്. കാര്‍ത്തികയുടെ രണ്ടാമത്തെ ചിത്രം മലയാളത്തിലായിരുന്നു, മകരമഞ്ഞ്. എങ്കിലും തിരിച്ചറിയപ്പെട്ടു തുടങ്ങിയത് ജീവ നായകനായ കോ എന്ന തമിഴ് ചിത്രത്തിലൂടെയാണ്. പിന്നീട് മമ്മൂട്ടിയും ദിലീപും മുഖ്യവേഷത്തിലെത്തിയ കമ്മത്ത് & കമ്മത്ത് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തി.
ഇപ്പോള്‍ തെന്നിന്ത്യയില്‍ സാമാന്യം തിരക്കുള്ള നായികമാരില്‍ ഒരാളാണ് കാര്‍ത്തികയും. ആര്യയും വിജയ് സേതുപതിയും മുഖ്യവേഷത്തിലെത്തുന്ന പുറംപോക്ക് എന്ന ചിത്രത്തിന്റെ വിശേഷത്തിനൊപ്പമാണ് ഇപ്പോള്‍ കാര്‍ത്തികയുടെ പേര് കേള്‍ക്കുന്നത്.

രണ്ട് മുന്‍ നിര നാകന്മാരുള്ള ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു നായിക മാത്രമാണ് ഉള്ളത്. തമിഴിലെ ഒരുവിധം നല്ലനടിമാരെയല്ലാം വച്ച് ഓഡീഷന്‍ നടത്തിയതിന് ശേഷമാണത്രെ കാര്‍ത്തികയെ തിരഞ്ഞെടുത്തത്.
ചിത്രത്തില്‍ അഭിനയിക്കാന്‍ വാക്കാല്‍ സമ്മതം നല്‍കിയെന്ന് ഒരു അഭിമുഖത്തിലാണ് താരം അറിയിച്ചത്. സംവിധായകന്‍ ഇക്കാര്യത്തിനായി തന്നെ സമീപിച്ചെന്നും എന്നാല്‍ കാരാറില്‍ ഒപ്പുവച്ചില്ലെന്നും കാര്‍ത്തിക പറഞ്ഞു.
അതേ സമയം ചിത്രത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം ആദ്യം തുടങ്ങും. യുടിവി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് പി ഞ്ജാനാനന്തനാണ് ചിത്രം സവിധാനം ചെയ്യുന്നത്. യുവ ശങ്കര്‍ രാജയുതടേതാണ് സംഗീതം.


Click it and Unblock the Notifications