'നാണക്കേടല്ല, ഞാന്‍ അതില്‍ അഭിമാനിക്കുന്നു'; ഗേ ആണോ? മുന്‍ ഭാര്യയ്ക്ക് കാര്‍ത്തിക്കിന്റെ മറുപടി

നടനും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമായ കാര്‍ത്തിക് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് മുന്‍ ഭാര്യയായ സുചിത്ര ഉന്നയിച്ചത്. തന്റെ ഭര്‍ത്താവ് ഗേയാണെന്നും കാര്‍ത്തിക് കുമാറിനും തനിക്കും കുട്ടികളുണ്ടാവില്ല. കാരണം പ്രശ്‌നം കാര്‍ത്തിക്കിനാണെന്നും സുചിത്ര പറഞ്ഞിരുന്നു.

കാര്‍ത്തിക്കിനും ധനുഷിനുമെതിരെയും സുചിത്ര ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. യാരടീ നീ മോഹിനി എന്ന ചിത്രത്തില്‍ കാര്‍ത്തിക്കും ധനുഷിനൊപ്പം അഭിനയിച്ചിരുന്നു. ഈ സമയത്ത് ഇരുവരും സൗഹൃദത്തിലായി. അവര്‍ക്ക് ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നുവെന്നും ധനുഷ്, കാര്‍ത്തിക്, ആന്‍ഡ്രിയ, ഫോട്ടോഗ്രാഫര്‍ രാമു തുടങ്ങിയവര്‍ ചേര്‍ന്നാണ് അത്തരം ഒരു ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും സുചിത്ര പറഞ്ഞിരുന്നു.

karthik

2016ല്‍ സുചി ലീക്‌സ് എന്ന പേരില്‍ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ ലീക്ക് ആയിരുന്നു. തന്റെ ട്വിറ്റര്‍ പാസ്‌വേര്‍ഡ് മനസിലാക്കി, അതിലൂടെ ലീക്ക് ആക്കിയത് കാര്‍ത്തിക് ആണെന്നും ഇതില്‍ നിന്ന് വന്ന ഫോട്ടോകള്‍ക്കെതിരെ ഒരു നടി പോലും പരാതി കൊടുത്തില്ല.

കാരണം അവര്‍ എല്ലാവരും അറിഞ്ഞുകൊണ്ട് കൊടുത്ത ഫോട്ടോസ് ആണ് അത് എന്നും കാര്‍ത്തിക് തന്നെ ബലിയാടാക്കുകയായിരുന്നു എന്നുമെല്ലാം ഗായിക കൂടിയായ സുചിത്ര പറഞ്ഞു. കാര്‍ത്തിക്കിന് താന്‍ ഗേ ആണെന്ന് പറയാനുള്ള ധൈര്യം ഇല്ല. കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ താന്‍ അത് കണ്ടു പിടിച്ചു.

ബോയ് ഫ്രണ്ട്‌സുമായി ഹോട്ടലില്‍ പോയി കാര്‍ത്തിക്ക് മുറിയെടുക്കുമെന്നും ഐപാഡില്‍ ഫോട്ടോകള്‍ കണ്ടപ്പോഴാണ് തനിക്ക് എല്ലാം മനസിലായത് എന്നുമെല്ലാം സുചിത്ര പറഞ്ഞിരുന്നു. മാത്രമല്ല, കാര്‍ത്തിക്കും ധനുഷും ഒരു മുറിയില്‍ വാതില്‍ അടച്ചിട്ടിരുന്ന് എന്താണ് ചെയ്യുന്നത് എന്ന് അറിയില്ലെന്നും സുചിത്ര പറഞ്ഞിരുന്നു. ഇപ്പോഴിതാ സുചിത്രയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കാര്‍ത്തിക്.

'ഞാന്‍ ഒരു ഹോമോ സെക്ഷ്വല്‍ ആണെങ്കില്‍ അതില്‍ എനിക്ക് ഒരിക്കലും ഒരു നാണക്കേടും തോന്നില്ല. ഇവിടെ നിലനില്‍ക്കുന്ന എല്ലാ തരം സെക്ഷ്വാലിറ്റിയുടെയെയും താന്‍ ബഹുമാനിക്കുന്നു. ഞാന്‍ അതില്‍ അഭിമാനിക്കുന്നു. എനിക്ക് ഒരിക്കലും അത് നാണക്കേടല്ല, ഞാന്‍ അഭിമാനിക്കുകയാണ് ചെയ്യുക,' കാര്‍ത്തിക്ക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ഞാന്‍ എന്റെ സിറ്റിയിലെ പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുക്കും. എല്ലാ സെക്ഷ്വാലിറ്റിയിലുള്ളവരും മാര്‍ച്ചില്‍ പങ്കെടുത്ത് അവര്‍ക്കുള്ള പിന്തുണ കാണിക്കുകയാണ് വേണ്ടത്. അത് ഒരിക്കലും ഒരു നാണക്കേടായി കാണരുത്. എല്ലാവരും അതില്‍ അഭിമാനിക്കണം എന്നും കാര്‍ത്തിക് വീഡിയോയില്‍ പറയുന്നു.

karthik

ജൂണ്‍ ആണ് പ്രൈഡ് മാസം എന്നും സ്‌നേഹവും പിന്തുണയും മാത്രം എന്ന ക്യാപ്ഷനോട് കൂടിയാണ് കാര്‍ത്തിക് ആ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേര്‍ കാര്‍ത്തിക്കിനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. എന്നാല്‍ ചിലര്‍ കാര്‍ത്തിക്കിനോട് ഗേ ആണെന്ന് പറയാനും നിര്‍ബന്ധിക്കുന്നുണ്ട്.

കാര്‍ത്തിക് അവസാനമായി അഭിനയിച്ചത് നയന്‍താര നായികയായി എത്തിയ അന്നപൂരണി എന്ന ചിത്രത്തിലാണ്. ഒപ്പം തന്റെ ഏറ്റവും ഇഷ്ടമുള്ള പാഷനായ സ്റ്റാന്‍ഡ് അപ് കോമഡിയും കാര്‍ത്തിക് ചെയ്യുന്നുണ്ട്. 2005ലാണ് ഗായിക സുചിത്രയെ കാര്‍ത്തിക് വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് 12 വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഡിവോഴ്‌സ് ആകുന്നത്.

More from Filmibeat

Read more about: karthik
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X