അച്ഛനെ കളിയാക്കിയ അവതാരകയുടെ വായടിപ്പിച്ച് കാര്‍ത്തി! താരപുത്രന്റെ പ്രതികരണം കിടുക്കി!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കാര്‍ത്തി.ശിവകുമാറിനും സൂര്യയ്ക്കും പിന്നാലെയായാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. തുടക്കം മുതല്‍ത്തന്നെ മികച്ച പിന്തുണയായിരുന്നു താരപുത്രന് ലഭിച്ചത്. കാര്‍ത്തിയുടെ പുതിയ സിനിമയായ ജൂലൈ ക്രാടിലിന്റെ ഓഡിയോ ലോഞ്ചായിരുന്നു കഴിഞ്ഞ ദിവസം, ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അവതാരകയായിരുന്ന കസ്തൂരിയുടെ ചോദ്യവും അതിന് താരം നല്‍കിയ മരുപടിയുമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഒരു സെല്‍ഫിക്ക് പോസ് ചെയ്യാമോയെന്നായിരുന്നു കസ്തൂരി ചോദിച്ചത്.
അച്ഛന്‍ ഇവിടെയില്ലല്ലോ, ഇപ്പോള്‍ത്തന്നെ സെല്‍ഫിയെടുക്കാമെന്നായിരുന്നു ക്‌സതൂരി പറഞ്ഞത്. പോസ് ചെയ്യാനൊരുങ്ങിയ കാര്‍ത്തി ഇതോടെ പിന്തിരിയുകയും സെല്‍ഫി വിഷയത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കുകയുമായിരുന്നു. ഒരാവശ്യവുമില്ലാതെ ഇത്തരം വിഷയം വലിച്ചിടേണ്ടതില്ലെന്നും മര്യാദകളില്ലാതെയാണ് പലരും സെല്‍ഫിയെടുക്കുന്നതെന്നും താരം പറയുന്നു. നേരത്തെ സെല്‍ഫിയെടുക്കാനായി തനിക്കരികിലേക്കെത്തിയ യുവാവിന്റെ ഫോണ്‍ ശിവകുമാര്‍ തട്ടിപ്പറിച്ചിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത നീക്കത്തില്‍ ആരാധകന്‍ പകച്ചുപോയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വന്‍വിവാദമായി മാറിയതോടെ ആരാധകന് പുതിയ ഫോണ്‍ വാങ്ങി നല്‍കുകയും ക്ഷമ പറയുകയും ചെയ്തിരുന്നു ശിവകുമാര്‍. അനുവാദം ചോദിക്കാതെ സെല്‍ഫിയെടുത്തതായിരുന്നു അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.

സെല്‍ഫിയെടുക്കും മുന്‍പ് ചോദിക്കുക എന്ന സാമാന്യമര്യാദ പോലും ഇപ്പോഴില്ലെന്ന് താരപുത്രന്‍ പറയുന്നു. മുഖത്തിന് മുന്നില്‍ ക്യാമറ വെക്കും, പിന്നെ തുടരെത്തുടരെ ഫ്‌ളാഷികളാണ്. അത് കണ്ണില്‍ അടിക്കുമ്പോഴേക്കും എല്ലാം മടുക്കും. തലവേദന കൂടിയുള്ള ആളാണെങ്കില്‍ത്തീര്‍ന്നുവെന്നും കാര്‍ത്തി പറയുന്നു. അച്ഛന്റെ വാക്കുകളെ പിന്തുണച്ചായിരുന്നു കാര്‍ത്തിയും സംസാരിച്ചത്.


Click it and Unblock the Notifications