സായ് പല്ലവിയുടെ തമിഴ് അരങ്ങേറ്റ ചിത്രം കരുവിന്റെ റിലീസിങ് വൈകും

By വിജയ്

പ്രേമത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ മാറിയ 'മലരിന്റെ'(സായ് പല്ലവി) തമിഴ് അരങ്ങേറ്റ ചിത്രമായ 'കരു' തിയേറ്ററിലെത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാഗ ശൗര്യയാണ് നായകനായെത്തുന്നത്.

Sai Pallavi

ദേവി, താണ്ഡവം, വനമഗന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ വിജയ് ഒരു ഹൊറര്‍ ചിത്രമാണ് അണിയിച്ചൊരുക്കുന്നത്. നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ ചിത്രം ഫെബ്രുവരി 9നാണ് തിയേറ്ററുകളിലെത്തേണ്ടിയിരുന്നത്. സിനിമയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചനകളനുസരിച്ച് പുതിയ തിയ്യതി ഫെബ്രുവരി 23 ആകാനാണ് സാധ്യത.

Karu Tamil Movie

സ്ത്രീപ്രാധാന്യമുള്ള ഒരു സിനിമയാണ് കരു. അമ്മയും നാലുവയസ്സു മാത്രം പ്രായമുള്ള മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ഗര്‍ഭച്ഛിദ്രവുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ചാണ് സിനിമ പ്രതിപാദിക്കുന്നതെന്ന് ഡെക്കാണ്‍ ക്രോണിക്കിളിനു നല്‍കിയ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

മലയാളത്തില്‍ പ്രേമം, കലി എന്ന ചിത്രങ്ങളില്‍ സായ് പല്ലവി അഭിനയിച്ചിട്ടുണ്ട്. തെലുങ്കില്‍ ഫിദാ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചതിനു ശേഷമാണ് മലയാളികളുടെ പ്രിയതാരം കോളിവുഡിലേക്ക് കാലെടുത്തു വെച്ചത്. തെലുങ്കില്‍ മിഡില്‍ക്ലാസ് അഭയ് എന്ന ചിത്രത്തിലും സായ് അഭിനയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X