ആ വാക്ക് ഞാന്‍ ഉപയോഗിക്കരുതായിരുന്നു, വിജയ് യോട് മാപ്പ് പറഞ്ഞ് ഹാസ്യ നടന്‍

തമിഴില്‍ ഇപ്പോഴുള്ളതില്‍ മുന്‍നിര ഹാസ്യനടനാണ് കരുണാകരന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരം കരുണാകരനാണ്. നടന്‍ വിജയ് യെയും വിജയ് ആരാധകരെയും വിമര്‍ശിച്ചുകൊണ്ടുള്ള ട്വിറ്റര്‍ പോസ്റ്റാണ് കാരണം. മര്യാദകേട് കാട്ടരുതെന്ന് താങ്കളുടെ ആരാധകരോട് പറയൂ, അവരത് അനുസരിക്കുന്നുണ്ടോ എന്ന് നോക്കാം എന്ന് വിജയോട് പറഞ്ഞുകൊണ്ടായിരുന്നു കരുണാകരന്റെ ട്വീറ്റ്. ഇത് വിജയ് ആരാധകരെ മൊത്തത്തില്‍ ആക്ഷേപിക്കും വിധമായിരുന്നു.

ആരാധകര്‍ കരുണാകരനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ, വിജയ് ആരാധകരണെന്ന് പറഞ്ഞ് ഇത്തരത്തിലുള്ള ഫേക്ക് ഐഡിയില്‍ നിന്ന് ട്രോള്‍ ചെയ്യുന്നത് കൊണ്ടാണ് താന്‍ വിജയ് സാറിനെ വെറുക്കുന്നത് എന്ന് കരുണാകരന്‍ പറഞ്ഞു.

karunakaranandvijay

ഈ പറഞ്ഞത് അല്പം കടന്നുപോയി എന്ന് പിന്നീട് കരുണാകരന് ബോധ്യപ്പെട്ടതോടെയാണ് ക്ഷമാപണവുമായി എത്തിയത്. വിജയ് സാറിനെ വെറുത്തു എന്ന വാക്ക് ഞാന്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. എനിക്കാരോടും വെറുപ്പില്ല. എന്റെ വാക്ക് ഏതെങ്കിലും തരത്തില്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്. വിജയ് സര്‍ എന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണെന്നും നടന്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X