എമി ജാക്‌സണിന്റെ യഥാര്‍ത്ഥ ജീവിതത്തിലെ ഹീറോ കരുണാകരന്‍ തന്നെ
നായിക അപകടത്തില്‍ പെടുമ്പോള്‍ നായകന്‍ എവിടെ നിന്നൊക്കയോ പറന്ന് വന്ന് അവളെ രക്ഷിയ്ക്കുന്നു. തന്റെ ജീവന്‍ മരണത്തില്‍ നിന്നും രക്ഷിച്ച ഹീറോയോട് നായികയ്ക്ക് പ്രണയം തോന്നുന്നു.
സിനിമയില്‍ സര്‍വ്വ സാധാരാണമായ ഈ രംഗം ചില എഡിറ്റിങ്ങുകളോട് സംഭവിച്ചിരിക്കുകയാണ് ഐ എന്ന ചിത്രത്തിലൂടെ തമിഴകത്തിന്റെ മനം കവര്‍ന്ന എമി ജാക്‌സണിന്റെ ജീവിതത്തില്‍. ഹാസ്യ രംഗങ്ങളിലൂടെ പരിചിതനായ കരുണാകരനാണ് കഥയിലെ ഹീറോ.

ഉദയനിധിയെ നായകനാക്കി തിരുകുമരന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. എമി ജാക്‌സണാണ് നായിക. ഇടുങ്ങിയ പാതയിലൂടെ ഒരു ബൈക്കില്‍ എമി സഞ്ചരിയ്ക്കുന്ന രംഗമാണ് ചിത്രീകരിയ്ക്കുന്നത്.
പെട്ടന്ന് എമിയ്ക്ക് ബൈക്കിന്റെ നിയന്ത്രണം വിട്ടു. ചെങ്കുത്തായ പാറക്കെട്ടിലേക്കാണ് ബൈക്ക് നിയന്ത്രണം വിട്ട് പോകുന്നത്. കരുണാകരന്‍ മറ്റൊരു ബൈക്കില്‍ ഉദനിധിയ്‌ക്കൊപ്പം പോകുകയായിരുന്നു. പെട്ടന്നു തന്നെ എമിയെ കരുണാകരന്‍ പിടിച്ചു നിര്‍ത്തി.
തക്ക സമയത്ത് കരുണാകരന്‍ എമിയെ പിടിച്ചു നിര്‍ത്തിയതുകൊണ്ട് വലിയൊരു ദുരന്തം ഒഴിവായി. ഇപ്പോള്‍ നടി തന്റെ പുതിയ ബോളിവുഡ് ചിത്രത്തിന്റെ ലൊക്കേഷനിലാണ്. ഉദയനിധിയുടെ ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂള്‍ ഉടന്‍ ആരംഭിയ്ക്കും.


Click it and Unblock the Notifications











