»   » അമലയ്ക്കും നയന്‍സിനും സൂപ്പറുകളെ മാത്രം മതിയോ?

അമലയ്ക്കും നയന്‍സിനും സൂപ്പറുകളെ മാത്രം മതിയോ?

Posted By:
Subscribe to Filmibeat Malayalam
Amala Paul-Nayanatara
വെള്ളിത്തിരയിലെ താരസുന്ദരിമാര്‍ക്ക് സൂപ്പര്‍നായകന്മാരെ മാത്രമേ പിടിയ്ക്കൂവെന്നത് പരസ്യമായ ഒരു രഹസ്യമാണ്. രണ്ടാംനിരയിലെ ഒരു നടനൊപ്പം വേഷമിട്ടാല്‍ അത് കുറച്ചിലാണെന്ന് കരുതുന്നവരാണ് ഇവര്‍. മലയാളത്തിലും തമിഴിലും ഇതാണ് സ്ഥിതി. തമിഴിലെത്തിയ മലയാളി മങ്കമാരും ഇങ്ങനെത്തന്നെ.

തന്നോടൊപ്പം അഭിനയിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ച മലയാളി താരങ്ങള്‍ക്കെതിരെ രംഗത്തെത്തിയിക്കുകയാണ് ഹാസ്യതാരം കരുണാസ്.
ശക്തി ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ് നായികാക്ഷാമം നേരിട്ടത്. മച്ചാന്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്ന കരുണാസിന്റെ നായികയാവാന്‍ മുന്‍നിര നടിമാര്‍ക്കൊക്കെ വിമ്മിട്ടമാണത്രേ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ കരുണാസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തമിഴകത്തെ താരസുന്ദരിമാരായ വിളങ്ങുന്ന അമല പോളിനും നയന്‍താരയ്ക്കും തനിയ്‌ക്കൊപ്പം അഭിനയിക്കാന്‍ മടിയാണെന്നാണ് ചടങ്ങില്‍ കരുണാസ് തുറന്നടിച്ചത്. ഇവര്‍ക്ക് എപ്പോഴും വിജയ്‌യും അജിത്തും പോലുള്ള സൂപ്പര്‍താരങ്ങളെ മതിയെന്നും കരുണാസ് പറഞ്ഞു. ഇതാണ് താരസുന്ദരിമാരുടെ നിലപാടെങ്കില്‍ മറ്റുള്ള നടന്മാര്‍ നായികമാരെ എങ്ങനെ കണ്ടെത്തുമെന്നും നടന്‍ ചോദിച്ചു.

ഹാസ്യതാരം വിവേകും പ്രധാന വേഷത്തിലെത്തുന്ന മച്ചാന്‍ ഓഡിയോ റിലീസില്‍ എസ്‌ജെ സൂര്യയും പങ്കെടുത്തിരുന്നു. അമലയും നയന്‍സും വേണ്ടെന്നുവച്ച് റോളിലേക്ക് ശ്രയേല്‍ പിന്റോ എത്തുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.

English summary
It is not the first time that big heroines had refused to act opposite Karunas when he turned lead protagonist.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam