തിയറ്ററര്‍ തല്ലി തകര്‍ത്ത് വിജയ് ഫാന്‍സ്! ആരാധകരല്ലെന്ന് വാദിച്ചാലും സത്യം അറിയാമെന്ന് കസ്തൂരി
വിജയ് ആരാധകര്‍ ഏറെ നാളുകളായി കാത്തിരുന്ന ബിഗില്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ദീപാവലി പ്രമാണിച്ച് ഒക്ടോബര്‍ 25 ന് തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് എല്ലായിടത്ത് നിന്നും വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. ആദ്യ ഷോ മുതല്‍ വിജയ് ആരാധകരുടെ തള്ളിക്കയറ്റമായിരുന്നു തിയറ്ററുകളിലേക്ക്. ഇതിനിടെ സിനിമ വൈകിയെന്ന പേരില്‍ ചിലയിടത്ത് ആക്രമണങ്ങളും ഉണ്ടായി.

ബിഗിലിന്റെ പ്രദര്‍ശനം വൈകി എന്ന പേരില്‍ ഒരു കൂട്ടം യുവാക്കള്‍ തിയറ്റര്‍ തല്ലി തകര്‍ത്തിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിലൂടെ അതിവേഗം വൈറലാവുകയും ചെയ്തു. ആരാധകരെന്ന് അവകാശപ്പെടുന്ന ചിലരുടെ ഈ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി കസ്തൂരി. തിയറ്ററിന് നേരെയുള്ള ആക്രമണത്തിന്റെ ചിത്രങ്ങളും നടി പങ്കുവെച്ചിരിക്കുകയാണ്.

ബിഗില്‍ എന്ത് റെക്കോര്‍ഡുകള്‍ ഉണ്ടാക്കിയാലും തിയറ്റര്‍ തല്ലി തകര്‍ത്ത ഈ സംഭവത്തിന്റെ പേരിലായിരിക്കും ഇനി ഓര്‍മ്മിക്കപ്പെടുക. ആരാധകരല്ല, വിജയിനോട് വിരോധമുള്ളവരാണ് ഇത് ചെയ്തതെന്ന് വാദിച്ചോളൂ.. പക്ഷേ സത്യം എല്ലാവര്‍ക്കും അറിയാം. യഥാര്‍ഥ ആരാധകര്‍ ഒരിക്കലും അവരുടെ ബിംബത്തിന് കോട്ടം തട്ടുന്ന പ്രവര്‍ത്തികള്‍ ചെയ്യില്ലെന്നും ട്വിറ്ററിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ കസ്തൂരി പറയുന്നു.


Click it and Unblock the Notifications











