ജി.വി പ്രകാശിനോടുള്ള ചോ​ദ്യം ന്യായമാണ്; അത്ര നല്ല പെൺകുട്ടിയാണവൾ; ഡിവോഴ്സിന് പിന്നാലെ കസ്തൂരി

കഴിഞ്ഞ ദിവസമാണ് കോളിവുഡിലെ പ്രിയ താര ദമ്പതികളായിരുന്ന ജിവി പ്രകാശ് കുമാറും സൈന്ധവിയും വിവാഹ മോചിതരാകുന്ന വാർത്ത പുറത്ത് വന്നത്. സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. 11 വർഷം നീണ്ട വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. സം​ഗീത സംവിധായകനും നടനുമായ ജിവി പ്രകാശിന് തമിഴകത്ത് നിരവധി ആരാധകരുണ്ട്. സൈന്ധവിയും ​ഗായികയാണ്. സ്കൂൾ പഠന കാലം മുതൽ അടുത്തറിയാവുന്നവരാണ് ജിവി പ്രകാശും സൈന്ധവിയും.

ഏഴ് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2013 ലായിരുന്നു വിവാഹം. 2020 ൽ മകളും പിറന്നു. സം​ഗീത സംവിധായകൻ എആർ റഹ്മാന്റെ സഹോദരി റെയ്ഹാനയുടെ മകനാണ് ജിവി പ്രകാശ്. രണ്ട് പേരും പിരിഞ്ഞ് തന്നെ വളരെയധികം വിഷമിപ്പിക്കുന്നെന്ന് കസ്തൂരി പറയുന്നു. സ്കൂൾ കാലം മുതൽ പ്രണയിച്ച് വിവാഹം ചെയ്തവരാണ്.

GV Prakash Kumar

വളരെ നല്ല പെൺകുട്ടിയാണ് സെെന്ധവി. പല കാര്യങ്ങളിൽ അവരിൽ എനിക്ക് അഭിമാനം തോന്നിയിരുന്നു. കാണാൻ രണ്ട് പേരും പാവക്കുട്ടികളെ പോലെയാണ്. മേഡ് ഫോർ ഈച്ച് അദറെന്ന് തോന്നും. ജി വി പ്രകാശും നല്ലയാളാണ്. പക്ഷെ അദ്ദേഹത്തേക്കാൾ എനിക്ക് അടുത്തറിയാവുന്നത് സൈന്ധവിയെയാണ്. ജാതിയെ മറികടന്ന് സ്നേഹിച്ച് വിവാ​​ഹം ചെയ്തവരാണവർ. നീണ്ട കാലം പ്രണയിച്ച് വിവാഹം ചെയ്തു. കുഞ്ഞിന്റെ ഫോട്ടോ പുറത്ത് വിട്ടപ്പോൾ നല്ല കുടുംബം എന്ന് നമ്മൾ വാഴ്ത്തി.

20 വർഷത്തോളം അടുത്തറിഞ്ഞവർ പിരിയുന്നത് അമ്പരപ്പിക്കുന്നു. എന്താണിത്, നാട്ടിൽ എന്താണ് വിശ്വസിക്കുകയെന്ന് തോന്നി. എനിക്ക് ഇങ്ങനെയൊരു അവസ്ഥ വന്നാൽ ഇങ്ങനെ വിഷമിക്കുമോ എന്നറിയില്ല. അവർ രണ്ട് പേരും വേർപിരിഞ്ഞത് തന്നെ അത്രമാത്രം വേദനിപ്പിക്കുന്നെന്നും കസ്തൂരി പറയുന്നു.

GV Prakash Kumar

ജിവി പ്രകാശിനെക്കുറിച്ച് വരുന്ന ​ഗോസിപ്പുകളെക്കുറിച്ചും കസ്തൂരി സംസാരിച്ചു. ഇങ്ങനെയൊരു സംഭവം നടക്കുമ്പോൾ അവരിങ്ങനെയാണ്, ഇവരങ്ങനെയാണ് എന്നൊക്കെ സംസാരം വരും. അതൊന്നും ശ്രദ്ധിക്കുന്നില്ല. കാരണം കേട്ട് പഴകിയ കാര്യങ്ങളാണ്. പക്ഷെ അതിനപ്പുറം ജിവി പൊതുവിഷയങ്ങളിലെല്ലാം അഭിപ്രായം പറയുന്നു, വീട് ശരിയായി നോക്കാൻ പറ്റാത്തവർ പുറത്ത് എന്തിനാണ് ഇതിലൊക്കെ സംസാരിക്കുന്നതെന്ന് ചോദ്യം വന്നു.

എനിക്കത് ന്യായമായി തോന്നി. കാരണം സൈന്ധവിയെ പോലെ ഒരു പെൺ‌കുട്ടിയെ തേ‌ടിയാൽ ലഭിക്കുമോയെന്നും കസ്തൂരി ചോദിക്കുന്നു. അതേസമയം രണ്ട് പേർക്കിടയിൽ നടന്ന വിഷയങ്ങൾ അവർക്കേ അറിയൂ. അതിൽ മറ്റുള്ളവർ ഇടപെ‌‌ടരുതെന്നും കസ്തൂരി വ്യക്തമാക്കി. വിവാഹ​മോചനത്തിന് കാരണമായി പല അഭ്യൂഹങ്ങളും കോളിവുഡിൽ പ്രചരിക്കുന്നുണ്ട്.

ജിവി പ്രകാശ് സിനിമാ ലോകത്തെ നിറപ്പകിട്ടിൽ മയങ്ങിയതാണ് കുടുംബ ജീവിതം തകരാൻ കാരണമായതെന്നാണ് സംസാരം. അഭിനയവും സം​ഗീത കരിയറവുമായി തിരക്കുകളിലായിരുന്നു ജിവി പ്രകാശ്. അതേസമയം വേർപിരിയലിന് കാരണം എന്തെന്ന് രണ്ട് പേരും വ്യക്തമാക്കിയിട്ടില്ല. സ്വകാര്യതയെ മാനിക്കണം എന്നാണ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നത്.

Read more about: gv prakash
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X