വിക്രമിനെയും വിക്രമിന്റെ സാമി സീക്വലിനെയും കളിയാക്കി നടി കസ്തൂരി!!
തമിഴകത്ത് വിവാദങ്ങള്‍ക്കൊപ്പം എന്നും പറഞ്ഞ് കേള്‍ക്കുന്ന പേരാണ് കസ്തൂരി. ഇപ്പോഴിതാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിയാന്‍ വിക്രമിന്റെ സാമി ടുവിനെ കളിയാക്കി രംഗത്തെത്തിയിരിയ്ക്കുകയാണ് നടി. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സാമിയുടെ ട്രെയിലറിനെയാണ് കസ്തൂരി ട്രോള്‍ ചെയ്തത്.
ശശികാന്ത് സംവിധാനം ചെയ്യുന്ന തമിഴ്പടം 2 എന്ന ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സ് ചെയ്തുകൊണ്ട് കസ്തൂരി തിരിച്ചെത്തുന്നുണ്ട്. തമിഴ് മസാല പടങ്ങളെ ട്രോള്‍ ചെയ്തുകൊണ്ടാണ് ഈ സിനിമ ഒരുക്കിയിരിയ്ക്കുന്നത്. ആ കളിയാക്കലില്‍ വിക്രമിന്റെ സാമിയും പെടും എന്നാണ് കസ്തൂരി പറഞ്ഞത്.

മാസ് ഡയലോഗുകളോടെ ഹരി ഒരുക്കുന്ന സാമി ടു തമിഴ് പടം 2 വിന്റെ പകര്‍പ്പാണെന്നാണ് കസ്തൂരി ട്വിറ്ററില്‍ എഴുതിയത്. ഇതിനെതിരെ വിക്രം ആരാധകര്‍ രംഗത്തെത്തി. ഈ പ്രായത്തിലും ഐറ്റം ഡാന്‍സ് കളിക്കുന്നതിന് കസ്തൂരിയെ വിമര്‍ശിച്ചു.
ഇതിന് മറുപടിയായി കസ്തൂരി വീണ്ടും വിക്രമിനിട്ട് താങ്ങി. മകളുടെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കൊപ്പം റൊമാന്‍സ് ചെയ്ത് അഭിനയിക്കുന്നത് തെറ്റല്ലേ.. ഞാനെന്തായാലും അത് ചെയ്തിട്ടില്ല എന്ന് കസ്തൂരി എഴുതി.


Click it and Unblock the Notifications











