വിജയ് യുടെ കത്തിയിലെ ഡിലീറ്റ് ചെയ്ത രംഗവും പാട്ടും ഇതാ

By Aswathi

ഇളയദളപതി വിജയ് ഇരട്ടവേഷത്തിലെത്തിയ 'കത്തി' എന്ന ചിത്രം ഇപ്പോഴും തമിഴ്‌നാട്ടിനകത്തും പുറത്തുമുള്ള തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഏറെ വിവാദങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ കത്തിയുടെ പലഭാഗങ്ങളും ഡിലീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. സമയക്രമത്തിന് വേണ്ടി എഡിറ്റ് ചെയ്ത് ഡിലീറ്റ് ചെയ്ത ഭാഗങ്ങളും ഏറെയാണ്.

അതിലൊരു സീന്‍ ഇപ്പോള്‍ യൂട്യൂബില്‍ തരംഗമാണ്. വിജയ് യും മൂന്ന് വൃദ്ധരും പ്രത്യക്ഷപ്പെടുന്ന സീനാണ് ആദ്യത്തേത്. ഇതില്‍ വിജയ്ക്ക് സംഭാഷണങ്ങളൊന്നുമില്ല, പക്ഷെ ഇളയദളപതിയുടെ ഭാവങ്ങള്‍ തന്നെ ആരാധകരെ കൈയ്യടിപ്പിക്കുന്നതാണ്.

kaththi

ഡിലീറ്റ് ചെയ്യപ്പെട്ട ഒരു പാട്ടും ഇതോടൊപ്പം റിലീസ് ആയിട്ടുണ്ട്. സമാന്തയും വിജയ് ആടിപ്പാടുന്ന പാട്ട് അനിരുദ്ധിന്റെ സംഗീത സംവിധാനത്തില്‍ ശങ്കര്‍ മഹാദേവനും ശ്വേത മോഹനുമാണ് ആലപിച്ചിരിക്കുന്നത്. 'പാലം...' എന്ന് തുടങ്ങുന്ന പാട്ടും യൂട്യൂബില്‍ ഹിറ്റായി കഴിഞ്ഞു.

എ ആര്‍ മുരുഗദോസ് 'തുപ്പാക്കി'യ്ക്ക് ശേഷം വിജയ് യെ നായകനാക്കി സംവിധാനം ചെയ്ത കത്തി തമിഴ് ബോക്‌സോഫീസ് ചരിത്രങ്ങള്‍ തിരുത്തിയെഴുതയാണ് ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്. ചിത്രത്തില്‍ വിജയ് ഉപയോഗിച്ച ചില ഡയലോഗുകളും, ചിത്രത്തിന്റെ നിര്‍മാണ കമ്പനിയുടെയും പേരിലുമാണ് തുടക്കത്തില്‍ വിവാദങ്ങള്‍ ഉണ്ടായത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X