വിജയ് യുടെ ഗ്രാമത്തെ രക്ഷിക്കണം!
തുടക്കത്തില്‍ അടിച്ചു പൊളിച്ചു നടക്കുന്ന ഒരു കോളേജ് പയ്യന്‍, അല്ലെങ്കില്‍ മറ്റാരെങ്കിലും. കാര്യത്തോട് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് രക്ഷകനായി അവതരിക്കുന്ന കഥപാത്രം. അതിനിടയില്‍ ഒരു പ്രണയവും. വിജയ് യുടെ മിക്ക സിനിമകളുടെയും ലൈന്‍ അങ്ങനെയുള്ളതാണ്.
'കത്തി'യുടെ ട്രെയ്‌ലര്‍ ഇറങ്ങിയപ്പോഴും സമാനമായ എന്തോ ആണ് സംഭവിക്കാന്‍ പോകുന്നതെന്ന് ബോധ്യമായി. പക്ഷെ അതിലും വ്യത്യസ്തതകളുണ്ട്. അവതരണത്തിന്റെ രീതിയിലും മറ്റുമുള്ള ത്രില്ലിങ് രീതികള്‍.

ഇന്നലെ 19-10-2014 വൈകിട്ട് റിലീസായ കത്തിയുടെ ഓഫീഷ്യല്‍ പേജിന് ഫേസ്ബുക്ക്, യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ നല്ല സ്വീകരണമാണ് ലഭിക്കുന്നത്. 'തുപ്പാക്കി'യ്ക്ക് ശേഷം എ ആര്‍ മുരുകദോസ് വിജയ് യെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം റിലീസാകാന്‍ തമിഴകം മുഴുവന്‍ കാത്തിരിക്കുകയാണ്.
ദീപാവലി റിലീസായ ചിത്രത്തില്‍ സമാന്തയാണ് നായിക. കേരളത്തില്‍ 200 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് അറിയുന്നത്. വിശാലിന്റെ 'പൂജൈ' എന്ന ചിത്രവുമായാണ് കത്തി കൊമ്പുകോര്‍ക്കുന്നത്.
ധനുഷ് അടക്കമുള്ള പ്രമുഖ താരങ്ങളും വിജയ് യുടെ കത്തിയ്ക്കായി കാത്തരിക്കുകയാണ്. അത്രയേറെ സസ്‌പെന്‍സോടുകൂടെയാണ് ട്രെയിലറും പുറത്തിറങ്ങിയിരിക്കുന്നത്. ആ ട്രെയുലര്‍ കാണൂ...


Click it and Unblock the Notifications