ജ്യോതികയുടെ കാട്രിന്‍ മൊഴി റിലീസ് മാറ്റി, ദീപാവലി തിരക്കിന് ശേഷം തിയറ്ററിലേക്ക്!
ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായി മാറിയ തുമാരി സുലു എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് കാട്രിന്‍ മൊഴി. ബോളിവുഡില്‍ വിദ്യാ ബാലന്‍ അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് ജ്യോതികയാണ്. മൊഴി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രാധാമോഹനും ജ്യോതികയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റേഡിയോ ജോക്കിയാകാനാഗ്രഹിക്കുന്ന കുടുംബസ്ഥയാണ് കാട്രിന്‍ മോഴിയിലെ നായിക കഥാപാത്രം.

മണിരത്‌നം ചിത്രമായ ചെക്ക ചിവന്ത വാനത്തിന് ശേഷം ജ്യോതിക അഭിനയിച്ച കാട്രിന്‍ മൊഴിയുടെ ചിത്രീകരണം പൂര്‍ത്തിയായി. പോസ്റ്റ് പ്രോഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്. ചിത്രത്തിന് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഒക്ടോബര്‍ 18ന് ചിത്രം തിയറ്ററിലെത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തമിഴില്‍ തുടര്‍ച്ചായി നിരവധി സിനിമകള്‍ റിലീസിന് ഒരുങ്ങുന്നതിനാല്‍ മത്സരമൊഴിവാക്കി സ്വതന്ത്രമായ റിലീസ് പ്രതീക്ഷിച്ച് കാട്രിന്‍ മൊഴിയുടെ റിലീസ് മാറ്റി വച്ചിരിക്കുകയാണ്. നവംബറില്‍ ദീപാവലിക്ക് ശേഷമായിരിക്കും ചിത്രം തിയറ്ററിലേക്ക് എത്തുക. കൃത്യമായ തിയതി പിന്നാലെ അറിയിക്കും. ചിത്രത്തിന്റെ നിര്‍മാതാവായ ധനഞ്ജയന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എആര്‍ റഹ്മാന്റെ അനന്തരവനായ എഎച്ച് കാഷിഫാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മഹേഷ് മുത്തുസ്വാമിയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കെഎല്‍ പ്രവീണ്‍ ആണ് ചിത്രസംയോജനം. പൊന്‍ പാര്‍ത്ഥിപനാണ് കാട്രിന്‍ മൊഴിക്ക് സംഭാഷണമൊരുക്കുന്നത്. മൈന എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിദാര്‍ത്ഥാണ് ചിത്രത്തിലെ നായകന്‍.


Click it and Unblock the Notifications











