തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറാണ് അദ്ദേഹമെന്ന് വളരെ വൈകിയാണ് അറിഞ്ഞത്! വിജയെക്കുറിച്ച് കത്രീന കൈഫ്!
Recommended Video
ദളപതി വിജയുടെ സിനിമകള്‍ക്കായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുളളള സൂപ്പര്‍ താരം കൂടിയാണ് ദളപതി. ആരാധകരോട് തിരിച്ചും നല്ല സൗഹൃദമാണ് വിജയ് കാത്തുസൂക്ഷിക്കാറുളളത്. ഒരു നടനെന്നതിലുപരി മികച്ചൊരു വ്യക്തി കൂടിയാണ് താനെന്ന് വിജയ് പല അവസരങ്ങളിലും തെളിയിച്ചിട്ടുണ്ട്.
തന്റെ സഹപ്രവര്‍ത്തര്‍ക്ക് നല്‍കുന്ന ബഹുമാനവും ആദരവും കൊണ്ടാണ് വിജയ് മറ്റുളളവരില്‍ നിന്നും വ്യത്യസ്തനാകാറുളളത്. കൂടാതെ സ്വന്തം ഇഷ്ടങ്ങള്‍ മാറ്റിവെച്ച് ജനങ്ങള്‍ക്ക് വേണ്ടി സിനിമ ചെയ്യുന്ന ഒരു നടനായും വിജയ് മാറിയിരിക്കുന്നു. ദളപതി വിജയെ കുറിച്ച് ബോളിവുഡ് താരസുന്ദരി കത്രീന കൈഫ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു.

വിജയെക്കുറിച്ച് കത്രീന
അടുത്തിടെ നടന്നൊരു ചാറ്റ് ഷോയില്‍ സംസാരിക്കവേ ആയിരുന്നു കത്രീന കൈഫ് ഇക്കാര്യം പറഞ്ഞത്. വിജയ്‌ക്കൊപ്പം മുന്‍പ് ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കാനായി കത്രീന പോയിരുന്നു. കൊക്ക കോളയുടെ പരസ്യ ചിത്രീകരണ സമയത്തായിരുന്നു സംഭവം.വിജയ് തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ ആണെന്ന് വളരെ വൈകിയാണ് താന്‍ അറിഞ്ഞതെന്നും വളരെ ലാളിത്യം നിറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹമെന്നും കത്രീന കൈഫ് പറയുന്നു.

പരസ്യ സിനിമയുടെ ഷൂട്ടിംഗ്
ഊട്ടിയില്‍ വെച്ചായിരുന്നു പരസ്യ സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നത്. ഭയങ്കര തണുപ്പുണ്ടായിരുന്ന സമയം ആയിരുന്നു അപ്പോള്‍. ഒരു ദിവസം ഷൂട്ടിംഗിനിടയില്‍ ഞാന്‍ നിലത്തിരിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ മുന്നില്‍ രണ്ട് കാല്‍പ്പാദങ്ങള്‍ ഞാന്‍ കാണുന്നത്. അത് വിജയ് ആയിരിക്കുമെന്ന താന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ വിചാരിച്ചും ആരെങ്കിലും അവിടെ നില്‍ക്കുകയായിരിക്കുമെന്ന്. അതുകൊണ്ട് തന്നെ ഞാന്‍ തലയുയര്‍ത്തി നോക്കിയതുമില്ല.

അയാള്‍ അവിടെ തന്നെ നില്‍പ്പുണ്ടായിരുന്നു
ഞാന്‍ വീണ്ടും ഫോണില്‍ നോക്കിയിരുന്നു. കുറച്ചുനേരം കഴിഞ്ഞിട്ടും അയാള്‍ അവിടെ തന്നെ നില്‍പ്പുണ്ടായിരുന്നു. അവസാനം ഞാന്‍ മുഖമുയര്‍ത്തി നോക്കി. ഞങ്ങള്‍ക്കൊപ്പം പരസ്യത്തില്‍ അഭിനയിച്ച ആ മനുഷ്യനെയാണ് ഞാന്‍ കണ്ടത്. അദ്ദേഹം തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറാണ്, പേര് വിജയ്. വളരയെറെ വിനയമുളള ഒരാളായിരുന്നു അദ്ദേഹം. എന്നെ ബുദ്ധിമുട്ടിക്കാതെ യാത്ര പറയാനായി വന്ന വിജയ് ആ നേരമത്രയും അവിടെ കാത്തുനില്‍ക്കുകയായിരുന്നു. കത്രീന കൈഫ് പറഞ്ഞു.

തെന്നിന്ത്യന്‍ സിനിമകളിലും
തെന്നിന്ത്യന്‍ സിനിമകളിലും മുന്‍പ് സജീവമായി അഭിനയിച്ച താരമായിരുന്നു കത്രീന കൈഫ്. തെലുങ്കിലും മലയാളത്തിലുമായി അഭിനയിച്ച നടി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമായിരുന്നു നായികയായി അരങ്ങേറ്റം കുറിച്ചിരുന്നത്. എന്നാല്‍ തെന്നിന്ത്യയില്‍ തന്നെ നിലയുറപ്പിക്കാതെ ബോളിവുഡ് സിനിമാ ലോകത്തെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു നടി.


Click it and Unblock the Notifications