കീര്‍ത്തി ഇനി ധനുഷിന്റെ നായിക
കീര്‍ത്തി സുരേഷിന് തമിഴില്‍ തിരക്കേറുന്നു. തമിഴ് മുന്‍നിര നായകന്മാര്‍ക്ക് വേണ്ടിയാണ് സംവിധായകര്‍ ഇപ്പോള്‍ കീര്‍ത്തിയെ സമീപിച്ചുകൊണ്ടിരിയ്ക്കുന്നത്. പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ധനുഷിന് നായികയായി എത്തുന്നത് കീര്‍ത്തിയാണെന്നാണ് പുതിയ വാര്‍ത്ത.
വാര്‍ത്ത ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചിത്രത്തിന് വേണ്ടി ഒരു പുതുമുഖ നായികയെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നത്രെ സംവിധായകന്‍. അപ്പോഴാണ് കീര്‍ത്തിയെ കുറിച്ച് അറിഞ്ഞത്. അങ്ങനെ താരത്തെ സമീപിയ്ക്കുകയായിരുന്നത്രെ.

ഇതാദ്യമായാണ് പ്രഭു സോളമന്‍ ധനുഷിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഒരു പാന്‍ട്രി ജോലിക്കാരനായാണ് ധനുഷ് അഭിനയിക്കുന്നത്. ദില്ലിയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുന്ന തുരന്തോ എക്‌സപ്രസിലെ ധനുഷ് അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ യാത്രയാണ് ചിത്രം. ജൂലായില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും.
എഎല്‍ വിജയ് സംവിധാനം ചെയ്ത ഇത് എന്ന മായം എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ഇപ്പോള്‍ കീര്‍ത്തി. വിക്രം പ്രഭുവാണ് ചിത്രത്തിലെ നായകന്‍. ശിവകാര്‍ത്തികേയന്റെ നായികയായി അഭിനയിച്ച രജനി മുരുകന്‍ എന്ന ചിത്രവും റിലീസിന് തയ്യാറെടുക്കുകയാണ്.


Click it and Unblock the Notifications