ശിവകാര്‍ത്തികേയന് കീര്‍ത്തി സുരേഷ് നായിക
കീര്‍ത്തി സുരേഷ് തമിഴകത്ത് തന്നെ കത്തിപ്പടരാനുള്ള ഒരുക്കത്തിലാണെന്ന് തോന്നുന്നു. ആദ്യ തമിഴ് ചിത്രം റിലീസാകുന്നതിന് മുമ്പേ കീര്‍ത്തിയ്ക്ക് അടുത്ത ഓഫറും എത്തിക്കഴിഞ്ഞു. അടുത്ത ചിത്രത്തില്‍ തമിഴ് യങ്സ്റ്റാര്‍ ശിവകാര്‍ത്തികേയന്റെ നായികയായാണ് കീര്‍ത്തി എത്തുന്നത്.
'വരുത്തപ്പടാത്ത വാലിഭര്‍ സംഘം' എന്ന ഹിറ്റ് ശിവകാര്‍ത്തികേയന് നല്‍കിയ സംവിധായകന്‍ പൊന്‍രാമനും താരവും വീണ്ടും ഒന്നിക്കുന്നു എന്നതാണ് തമിഴര്‍ക്ക് ഓറെ പ്രതീക്ഷ നല്‍കുന്ന കാര്യം.

ചിത്രത്തില്‍ കീര്‍ത്തി നായികയാകുന്നു എന്ന വാര്‍ത്ത അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരകിച്ചിട്ടുണ്ട്. 'രജനി മുരുകന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടി കീര്‍ത്തിയെ സമീപിച്ചെന്നും എന്നാല്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നുമാണ് അറിയുന്നത്.
ലക്ഷ്മി മേനോനെയും തമന്നയെയും ചിത്രത്തില്‍ ശിവകാര്‍ത്തികേന്റെ നായികയായി നേരത്തെ പരിഗണിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നവംബര്‍ 27 ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും. മധുരയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.


Click it and Unblock the Notifications











