»   » രജനിയുടെ ഡയലോഗ് കോമഡിയാണെന്ന് പറഞ്ഞു, അബദ്ധമാകുമെന്ന് തോന്നിയപ്പോള്‍ കീര്‍ത്തി തിരുത്തി

രജനിയുടെ ഡയലോഗ് കോമഡിയാണെന്ന് പറഞ്ഞു, അബദ്ധമാകുമെന്ന് തോന്നിയപ്പോള്‍ കീര്‍ത്തി തിരുത്തി

Posted By:
Subscribe to Filmibeat Malayalam

ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ കീര്‍ത്തി സുരേഷിന് ഇപ്പോള്‍ തമിഴില്‍ തിരക്കോട് തിരക്കാണ്. ഇത് എന്ന മായം എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം രജനി മുരുകന്‍ എന്ന ചിത്രത്തിന്റെ റിലീസിനായി തയ്യാറെടുക്കുകയാണ് കീര്‍ത്തി. അടുത്തതായി ധനുഷ് നായകനാകുന്ന ചിത്രത്തിലാണ് കീര്‍ത്തി നായികയാകുന്നത്.

സിനിമാ താരങ്ങളെ അല്പമധികം സീരിയസായി ആരാധിക്കുന്ന തമിഴകത്ത്, സൂപ്പര്‍സ്റ്റാറുകളെ കുറിച്ച് എന്തെങ്കിലും പറയുമ്പോള്‍ നന്നായി സൂക്ഷിക്കണം. പ്രത്യേകിച്ച് കീര്‍ത്തിയെ പോലൊരു പുതുമുഖം രജനികാന്തിനെ പോലൊരു സൂപ്പര്‍സ്റ്റാറിനെ കുറിച്ച് പറയുമ്പോള്‍. എന്തെങ്കിലും അബന്ധം പറഞ്ഞാല്‍ നടിയെ സോഷ്യല്‍ മീഡിയവഴി കൊന്ന് കൊലവിളിയ്ക്കും.

keerthy-suresh

അത്തരത്തില്‍ പറ്റാവുന്ന ഒരു അബദ്ധത്തില്‍ നിന്ന് കീര്‍ത്തി സുരേഷ് തന്ത്രപരമായി രക്ഷപ്പെട്ടു. ഒരു തമിഴ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തിയോട് ഏറ്റവും ഇഷ്ടപ്പെട്ട ഹാസ്യ ഡയലോഗ് ഏതാണെന്ന ചോദ്യം വന്നു.

രജനികാന്തിന്റെ ബാഷ എന്ന ചിത്രത്തിലെ നാന്‍ ഒരു തടവെ സൊണ്ണാല്‍ എന്ന ഡയലോഗാണെന്നാണ് കീര്‍ത്തി മറുപടി പറഞ്ഞത്. എന്നാല്‍ രജനിയുടെ ആ ഹിറ്റ് ഡജയലോഗ് ഹാസ്യ വത്കരച്ചത് തനിക്ക് അബന്ധമാകുമെന്ന് കണ്ട താരം പിന്നീട് തിരുത്തി. അത് കോമഡി ഡയലോഗല്ല തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗാണെന്നായിരുന്നു നടിയുടെ മറുപടി

English summary
At a recently held interview the actress, who has just begun her career in Tamil cinema, has landed herself in trouble by calling one of Superstar Rajinikanth's famous punch dialogues amusing and funny.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam