കീര്‍ത്തി സുരേഷ് സ്‌പെയിനിലേക്ക്! വെറുമൊരു യാത്രയല്ല! ചില ലക്ഷ്യങ്ങളുണ്ട്! ആരാധകര്‍ക്ക് സന്തോഷിക്കാം
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരപുത്രിയാണ് കീര്‍ത്തി സുരേഷ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് ഈ താരം അരങ്ങേറിയത്. തുടക്കം മലയാളത്തിലായിരുന്നുവെങ്കിലും അന്യഭാഷയാണ് ഈ താരപുത്രിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു.
റിംഗ് മാസ്റ്ററിന് ശേഷം മലയാളത്തില്‍ നിന്നും അപ്രത്യക്ഷമായ താരമിപ്പോള്‍ മരക്കാറിലൂടെ തിരിച്ചെത്തുകയാണ്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും കീര്‍ത്തിയുമൊക്കെയായി അപൂര്‍വ്വ സംഗമം കൂടിയാണ് ഈ ചിത്രത്തില്‍ നടക്കുന്നത്. മാതാപിതാക്കള്‍ക്ക് പിന്നാലെ മക്കളും ഒരുമിച്ചെത്തുകയാണ്. മലയാളത്തിന്റെ കാര്യമിതാണെങ്കിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിലാണ് കീര്‍ത്തി അഭിനയിച്ചത്. പുതിയ സിനിമയ്ക്കായ സ്പെയിനിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് താരമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

സ്‌പെയിനിലും യൂറോപ്പിലുമായാണ് സിനിമ ചിത്രീകരിക്കുന്നതെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നരേന്ദ്രനാഥ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. മഹേഷ് കൊനേരുവാണ് താരപുത്രിയുടെ പുതിയ സിനിമ നിര്‍മ്മിക്കുന്നത്. സ്‌പെയിനിലെ മാരത്തോണ്‍ ഷെഡ്യൂളിന് വേണ്ട തയ്യാറെടുപ്പുകള്‍ ഒരുക്കുന്നതിന്റ തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. 50 പേരാണ് സ്‌പെയിനിലേക്ക് പോവുന്നത്. ജൂണ്‍ 13ാം തീയതി മുതലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. നായികാപ്രാധാന്യമുള്ള സിനിമയാണിത്. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.


Click it and Unblock the Notifications