പ്രണയിക്കാൻ പ്രായം പ്രശ്നമാണോ!! കീർത്തിയുടെ മുത്തശ്ശി പറയുന്നത് കേൾക്കൂ, മുത്തശ്ശി സൂപ്പറാണ്
ഇന്നത്തെ കാലത്ത് പെൺക്കുട്ടികൾക്ക് കൂട്ട് പോകേണ്ട ഒരു കാര്യമില്ലെന്നും സരോജ കൂട്ടിച്ചേർത്തു
പ്രേമിക്കാൻ വയസ് ഒരു പ്രശ്നമാണോ? ഇന്നത്തെക്കാലത്ത് എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ്. ഭൂരിഭാഗം പേരും പറയും ഒരു പ്രായം കഴിഞ്ഞാൽ പ്രണയിക്കാൻ പാടില്ലെന്നാണ്. പലരും പ്രണയം ഉള്ളിലൊതുക്കും. എന്നാൽ പ്രണയിക്കാൻ വയസോ പ്രയമോ ഒരു പ്രശ്നമല്ലെന്നാണ് നടി മേനകയുടെ അമ്മയും കീർത്തി സുരേഷിന്റെ മുത്തശ്ശിയുമായ സരോജ പറയുന്നത്. പ്രണയിക്കുന്നവർ പലപ്പോഴും മാറിപ്പോയേക്കാം എന്നാൽ പ്രണയം ഒരിക്കലും നശിക്കുകയില്ലെന്നാണ് മുത്തശ്ശിയുടെ ഭാഷ്യം. തമിഴ് ഒൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സരോജം ഇക്കാര്യം മനസ് തുറന്നത്.

പ്രണയത്തെ കുറിച്ച് നല്ലതുമാത്രം സംസാരിക്കുന്ന മുത്തശ്ശിയ്ക്ക് എൺപതാം വയസിൽ പ്രണയമുണ്ടോ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് ഉഗ്രൻ മറുപടിയും കൊടുത്തിട്ടുണ്ട്. എൺപതോ? ആർക്ക്? എനിയ്ക്ക് എൺപത് വയസായി എന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. എന്റെ മക്കൾ പറഞ്ഞോ എനിയ്ക്ക് എൺപതായി എന്ന്. നിങ്ങൾ എന്റെ സർട്ടിഫിക്കറ്റ് ഒന്നും കണ്ടിട്ടില്ലല്ലോ. എനിയ്ക്ക് വെറും പതിനഞ്ച് വയസ്സ് മാത്രമേ ആയിട്ടുള്ളൂ. പ്രേമിക്കാന്‍ വയസ്സൊരു മാനനദണ്ഡമേയല്ലായെന്നും സരോജം പറഞ്ഞു.
പണ്ട് മേനക അഭിനയിക്കുന്ന കാലത്ത് താനായിരുന്നു മകളോടൊപ്പം കൂട്ട് പോകുന്നത്. അതു പോലെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിച്ചിരുന്നതും താനായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. ആ അവസ്ഥ ഇപ്പോൾ മാറിയിരിക്കുകയാണ്. ഇന്നത്തെ കാലത്ത് പെൺക്കുട്ടികൾക്ക് കൂട്ട് പോകേണ്ട ഒരു കാര്യമില്ലെന്നും സരോജ കൂട്ടിച്ചേർത്തു. പണ്ടെത്താക്കാലം പോലയല്ല ഇപ്പോൾ ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്. മുൻപ് എല്ലാവരും ഒരുമിച്ചിരുന്നായിരുന്നു ഭക്ഷണം കഴിക്കുന്നതും തമാശ പറയുന്നതുമെല്ലാം. എന്നാൽ ഇന്ന് അത് മാറിപ്പോയി . കാരവാൻ സംസാകരാം വന്നതോട് കൂടി അതുപോലുള്ള നല്ല സംസ്കാരം ഇല്ലാതായിരിക്കുകയാണെന്നും മുത്തശ്ശി പറഞ്ഞു


Click it and Unblock the Notifications











