കീര്‍ത്തി സുരേഷ് ചിത്രം 'പെന്‍ഗ്വിന്‍ ഉടൻ, റിലീസ് പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കീർത്തി സുരേഷ് . പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കീർത്തി ചിത്രമാണ് പെൻഗ്വിൻ. ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തു വിട്ട് ആമസോൺ പ്രൈം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് തിയേറ്ററുകൾ അടച്ചിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ ഒ ടി ടി റീലീസിനായി ഒരുങ്ങിയത്. നടി ജ്യോതിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'പൊന്‍മകള്‍ വന്താല്‍' ആയിരുന്നു ശേഷം ആദ്യം ഓൺലൈൻ റിലീസിനെത്തിയത് ചിത്രം.ഇതിന് പിന്നാലെ പെന്‍ഗ്വിനും ഒൺലൈൻ റിലീസിനെത്തുന്നത്. പെന്‍ഗ്വിൻ ഒടിടി റിലീസിനൊരുങ്ങുന്ന വിവരം നേരത്തെ പുറത്തെത്തിയിരുന്നു.

ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് റിലീസിങ് ഡേറ്റ് പുറത്തു വിട്ടത്. ജൂൺ 19 നാണ് ചിത്രം ആമസോൺ പ്രൈമിൽ എത്തുന്നത്. കൂടാതെ ജൂൺ 8 ന് ടീസർ പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്. കീർത്തി സുരേഷ് തന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത് പുറത്തു വന്ന ചിത്രത്തിന്റെ ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
കീർത്തിയുടെ ലുക്കായിരുന്നു പ്രേക്ഷകരുടെ ഇടയിലെ പ്രധാന ചർച്ച. ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായ ലുക്കിലാണ് താരം പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്. ഒരു സൈക്കോളജിക്കല്‍ ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. നിഗൂഢമായ പോസ്റ്റർ പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിച്ചിട്ടുണ്ട്.
സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ ഉമസ്ഥതയിലുള്ള സ്റ്റോൺ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. കാർത്തിക്കും ചിത്രത്തിന്റെ റിലീസിനെ കുറിച്ച് പങ്കുവെച്ചിട്ടുണ്ട്. മൂന്ന് ഭാഷകളിലായിട്ടാണ ചിത്രം പുറത്തിറങ്ങുന്നത്. തമിഴിൽ കൂടാതെ മലയാളം, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം റിലീസിനായി എത്തുന്നുണ്ട്.. കീര്‍ത്തി സുരേഷ് നായികയാവുന്ന ചിത്രത്തില്‍ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ജയസൂര്യ നായകനായി എത്തുന്ന വിജയ് ബാബു ചിത്രം സൂഫിയും സൂജാതയും ഓൺലൈൻ റിലീസിനായി എത്തുന്നുണ്ട്. ഒടിടി റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രമാണിത്. ബോളിവുഡ് നടി അദിതി റാവു ഹൈദരിയാണ് നായികയായി എത്തുന്നത്.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്,


Click it and Unblock the Notifications











