For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീരാ ജാസ്മിനേക്കുറിച്ചോര്‍ത്ത് ടെന്‍ഷനടിച്ചിരുന്നു! സണ്ടക്കോഴി രണ്ടിനെക്കുറിച്ച് കീര്‍ത്തി സുരേഷ്!

  |

  തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരപുത്രിയാണ് കീര്‍ത്തി സുരേഷ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് ഈ താരം അരങ്ങേറിയത്. തുടക്കം മലയാളത്തിലായിരുന്നുവെങ്കിലും അന്യഭാഷയാണ് ഈ താരപുത്രിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു.

  ശ്രീശാന്തിനെ കരിവാരിത്തേച്ചതില്‍ വ്യാപക പ്രതിഷേധം! ശ്രീയെ അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് ആരാധകര്‍

  റിംഗ് മാസ്റ്ററിന് ശേഷം മലയാളത്തില്‍ നിന്നും അപ്രത്യക്ഷമായ താരമിപ്പോള്‍ മരക്കാറിലൂടെ തിരിച്ചെത്തുകയാണ്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും കീര്‍ത്തിയുമൊക്കെയായി അപൂര്‍വ്വ സംഗമം കൂടിയാണ് ഈ ചിത്രത്തില്‍ നടക്കുന്നത്. മാതാപിതാക്കള്‍ക്ക് പിന്നാലെ മക്കളും ഒരുമിച്ചെത്തുകയാണ്. മലയാളത്തിന്റെ കാര്യമിതാണെങ്കിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിലാണ് കീര്‍ത്തി അഭിനയിച്ചത്. വിശാലും മീര ജാസ്മിനും തകര്‍ത്തഭിനയിച്ച സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  ടെന്‍ഷനോടെയാണ് പോയത്

  ടെന്‍ഷനോടെയാണ് പോയത്

  ലിങ്കുസാമി വിശാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു സണ്ടക്കോഴി. സിനിമയുടെ രണ്ടാം ഭാഗത്തിലേക്ക് അഭിനയിക്കാന്‍ സമ്മതിച്ചപ്പോഴേ തന്നെ വലിയ വെല്ലുവിളിയാണെന്ന് മനസ്സിലായിരുന്നു. ആശങ്കയോടെയാണ് താന്‍ ചിത്രത്തിലേക്ക് എത്തിയതെന്നും കീര്‍ത്തി പറയുന്നു. ഓഡിയോ ലോഞ്ചിനിടയിലാണ് താരപുത്രി സിനിമയെക്കുറിച്ച് വാചാലയായത്. വിശാല്‍ നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ 18 ന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. രാജ് കിരണ്‍, ഹരീഷ് പേരടി, അപ്പാനി ശരത് കുമാര്‍, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങി വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്.

  മീര ജാസ്മിനോടുള്ള ഇഷ്ടം

  മീര ജാസ്മിനോടുള്ള ഇഷ്ടം

  മീര ജാസ്മിന്‍ അവതരിപ്പിച്ച ഹേമ എന്ന കഥാപാത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവരാണ് ഇവിടെയുള്ളത്. മീരയോടുള്ള ഇഷ്ടത്തെക്കുറിച്ചോര്‍ത്തായിരുന്നു തന്റെ ആധി മുഴുവനുമെന്നും താരം വ്യക്തമാക്കുന്നു. എല്ലാവരെയും പോലെ തനിക്കും ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു ഇത്. എന്ന് മാത്രമല്ല ഈ ചിത്രം ഏറ്റെടുക്കുമ്പോള്‍ ഈ കഥാപാത്രത്തെ എങ്ങനെയൊക്കെ മനോഹരമാക്കാമെന്നായിരുന്നു താന്‍ ആലോചിച്ചതെന്നും താരപുത്രി പറയുന്നു. മീര ജാസ്മിന്‍ ചെയ്ത കഥാപാത്രത്തിന് തുല്യമാണെന്നും ഇത് തന്നില്‍ ഭദ്രമാണെന്നും സംവിധായകന്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

  മഹാനടിക്കിടയിലെ ആശ്വാസം

  മഹാനടിക്കിടയിലെ ആശ്വാസം

  ദുല്‍ഖര്‍ സല്‍മാനോടൊപ്പം അഭിനയിച്ച മഹാനടിയുടെ തിരക്കിട്ട ഷെഡ്യൂളുകള്‍ക്കിടയിലായിരുന്നു താന്‍ ഈ സിനിമയിലേക്കും എത്തിയത്. സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ സാവിത്രിയായാണ് താരമെത്തിയത്. പൊതുവെ ടെന്‍ഷനും ആശങ്കയുമൊക്കെ നിറഞ്ഞ അന്തരീക്ഷമായിരുന്നു അവിടത്തേത്. അതിനിടയില്‍ നിന്നും ഇവിടെയെത്തുമ്പോള്‍ ആശ്വാസമായിരുന്നു. വിശാലും ലിങ്കുസാമിയുമൊക്കെ നല്ല പിന്തുണ നല്‍കിയിരുന്നു. മഹാനടിക്ക് ശേഷം വളരെയധികം ആത്മവിശ്വാസത്തോടെ അഭിനയിച്ച സിനിമ കൂടിയാണിത്.

  സൂര്യയെ മനസ്സില്‍ക്കരുതി

  സൂര്യയെ മനസ്സില്‍ക്കരുതി

  സൂര്യയെ മനസ്സില്‍ക്കരുതി തയ്യാറാക്കിയ സിനിമയായിരുന്നു ഇതെന്ന് വിശാല്‍ പറയുന്നു. അദ്ദേഹത്തിനെ മനസ്സില്‍ക്കരുതിയതിനാല്‍ത്തന്നെ കഥാപാത്രമായി തന്നെ അംഗീകരിക്കാനാവുമോയെന്ന തരത്തിലുള്ള ആശങ്ക തന്നെ അലട്ടിയിരുന്നതായി വിശാല്‍ പറയുന്നു. ആദ്യ സിനിമയായ ചെല്ലം റിലീസ് ചെയ്യുന്നതിന് മുന്‍പാണ് അദ്ദേഹം തന്നെ ഈ ചിത്രത്തിലേക്ക് പരിഗണിച്ചത്. പൂജാമുറിയിലെ സ്വാമിയേക്കാള്‍ കൂടുതല്‍ താന്‍ ഈ സ്വാമിയെ ആരാധിക്കുന്നുവെന്നും വിശാല്‍ പറയുന്നു.

  English summary
  Keerthy shares her experience in Sandakozhi 2.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X