»   » ആ നടന്‍റെ നായികയായി അഭിനയിക്കണമെന്ന് കീര്‍ത്തി സുരേഷ്, ആരാണ് ആ താരം ??

ആ നടന്‍റെ നായികയായി അഭിനയിക്കണമെന്ന് കീര്‍ത്തി സുരേഷ്, ആരാണ് ആ താരം ??

By: Nihara
Subscribe to Filmibeat Malayalam

തമിഴകത്തിന്റെ സ്വന്തം താരമായി മാറിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്. പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരത്തിന് മലയാളത്തേക്കള്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചത് തമിഴകത്തു നിന്നായിരുന്നു. മുന്‍നിര നായകന്‍മാര്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം കീര്‍ത്തിക്ക് ലഭിച്ചിരുന്നു. വിജയം,വിക്രം, സൂര്യ, ശിവകാര്‍ത്തികേയന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം വേഷമിട്ട താരത്തിന് ഒരു പ്രമുഖ താരത്തിന്റെ കൂടി നായികയായി അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് കീര്‍ത്തി പറയുന്നു.

തമിഴകത്തിന്റെ സ്വന്തം താരമായ തലയോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് കീര്‍ത്തി സുരേഷ്. അജിത്തിന്റെ നായികയായി സ്‌ക്രീനിലെത്തണമെന്ന താരത്തിന്റെ ആഗ്രഹത്തിന് സംവിധായകര്‍ പച്ചക്കൊടി കാണിക്കുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

Keerthi suresh

ദുല്‍ഖര്‍ സല്‍മാനോടൊപ്പം സാവിത്രിയിലാണ് കീര്‍ത്തി ഇപ്പോള്‍ അഭിനയിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ശിവാജി ഗണേശനായാണ് ദുല്‍ഖര്‍ സല്‍മാന്‍ വേഷമിടുന്നത്.

English summary
Young actress Keerthi Suresh who started her career in Malayalam is now busy in Tamil. She has already acted along with most of the superstars in Tamil. And now her wish is to become the heroine of Thala Ajith.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam