»   » അമ്മയുടെ നായകന്റെ മകനൊപ്പം അഭിനയിക്കുമെന്ന് താരപുത്രിയുടെ വെല്ലുവിളി! ഒടുവില്‍ അത് തന്നെ സംഭവിച്ചു!

അമ്മയുടെ നായകന്റെ മകനൊപ്പം അഭിനയിക്കുമെന്ന് താരപുത്രിയുടെ വെല്ലുവിളി! ഒടുവില്‍ അത് തന്നെ സംഭവിച്ചു!

Posted By:
Subscribe to Filmibeat Malayalam

മലയാള താരദമ്പതികളുടെ മകളാണെങ്കിലും കീര്‍ത്തി സുരേഷ് തമിഴ് സിനിമയിലാണ് സജീവമായിരിക്കുന്നത്. ശിവകാര്‍ത്തികേയന്‍ കീര്‍ത്തി കൂട്ടുകെട്ടില്‍ നിര്‍മ്മിച്ച സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരപുത്രിയായി തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കീര്‍ത്തി മുമ്പ് ഒരു വെല്ലുവിളി നടത്തിയിരുന്നു.

മാസിന് പിന്നാലെ മരണ മാസാണോ? പുതുവര്‍ഷ സമ്മാനം മമ്മൂക്കയുടെ വക, അബ്രഹം സന്തതികളുമായി വരുന്നു!!

തന്റെ അമ്മയ്‌ക്കൊപ്പം അഭിനയിച്ച വ്യക്തിയുടെ മകനൊപ്പം അഭിനയിക്കുമെന്നായിരുന്നു കീര്‍ത്തി പറഞ്ഞിരുന്നത്. ഒടുവില്‍ അത് സ്വന്തമാക്കിയിരിക്കുകയാണ് നടിയിപ്പോള്‍. അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം നടി തുറന്ന് പറഞ്ഞിരിക്കുന്നത്. ചെറുപ്പം മുതല്‍ കീര്‍ത്തി ആരാധിച്ചിരുന്ന ആ സൂപ്പര്‍ താരം ആരാണെന്ന് അറിയണോ...

ചെറുപ്പം മുതലേയുള്ള ആരാധന


സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ കീര്‍ത്തി സുരേഷ്് സൂര്യയുടെ കടുത്ത ആരാധികയായിരുന്നു. തന്റെ അമ്മ സൂര്യയുടെ പിതാവ് ശിവകുമാറിനൊപ്പം 3 സിനിമകളിലും അഭിനയിച്ചിരുന്നു. അന്നൊരിക്കല്‍ അമ്മയ്‌ക്കൊപ്പം അതിലൊരു സിനിമ കാണുന്നതിനിടെ ഞാനൊരു വെല്ലുവിളി നടത്തുകയായിരുന്നു.

സൂര്യയ്‌ക്കൊപ്പം അഭിനയിക്കും


ശിവകുമാറിന്റെ മകന്‍ സൂര്യയ്‌ക്കൊപ്പം താന്‍ ഒരിക്കല്‍ അഭിനയിച്ച് കാണിക്കുമെന്നായിരുന്നു കീര്‍ത്തി അന്ന് നടത്തിയ വെല്ലുവിളി. ഒടുവില്‍ അത് സാധ്യമായതിന്റെ സന്തോഷത്തിലാണ് നടിയിപ്പോള്‍. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന സിനിമ വരാന്‍ പോവുകയാണ്.

സൂര്യയ്‌ക്കൊപ്പം അഭിനയിക്കും

ശിവകുമാറിന്റെ മകന്‍ സൂര്യയ്‌ക്കൊപ്പം താന്‍ ഒരിക്കല്‍ അഭിനയിച്ച് കാണിക്കുമെന്നായിരുന്നു കീര്‍ത്തി അന്ന് നടത്തിയ വെല്ലുവിളി. ഒടുവില്‍ അത് സാധ്യമായതിന്റെ സന്തോഷത്തിലാണ് നടിയിപ്പോള്‍. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന സിനിമ വരാന്‍ പോവുകയാണ്.

താനേ സേര്‍ന്ത കൂട്ടം


താനേ സേര്‍ന്ത കൂട്ടം എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് ആദ്യമായി സൂര്യയും കീര്‍ത്തി സുരേഷും ഒന്നിച്ചഭിനയിക്കന്‍ പോവുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ജനുവരിയില്‍ തിയറ്ററുകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

വിഘ്‌നേശ് ശിവന്റെ സിനിമ

വിഘ്‌നേശ് ശിവനാണ് താനേ സേര്‍ന്ത കൂട്ടം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സൂര്യയ്ക്കും കീര്‍ത്തിക്കുമൊപ്പം കാര്‍ത്തിക്, സുരേഷ് ചന്ദ്ര മേനോന്‍, സെന്തില്‍, രമ്യ കൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മറ്റ് സിനിമകള്‍

താനേ സേര്‍ന്ത കൂട്ടം എന്ന സിനിമയ്‌ക്കൊപ്പം മറ്റ് അഞ്ച് സിനിമകളിലും കീര്‍ത്തി അഭിനയിക്കുന്നുണ്ട്. മാഹനദി, അഗ്‌നാതവാസി, സാമി 2, സണ്ടക്കോഴി, തലപതി 62 എന്നിവയാണ് കീര്‍ത്തിയുടെ വരാനിരിക്കുന്ന മറ്റ് സിനിമകള്‍.

English summary
Keerthy Suresh clarifies about Suriya in Thaanaa Serndha Koottam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X