»   » തൊഡാരി ഓഡിയോ ലോഞ്ചില്‍ എത്തിയ കീര്‍ത്തി സുരേഷ്, ഫോട്ടോസ് കാണൂ...

തൊഡാരി ഓഡിയോ ലോഞ്ചില്‍ എത്തിയ കീര്‍ത്തി സുരേഷ്, ഫോട്ടോസ് കാണൂ...

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന തൊഡാരി റിലീസിന് ഒരുങ്ങുന്നു. ധനുഷും കീര്‍ത്തി സുരേഷുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. ധനുഷ്, കീര്‍ത്തി സുരേഷ്, ഗണേഷ് വെങ്കിട്ട രാമന്‍, പാര്‍ത്ഥിപന്‍, മനോബാല എന്നിവര്‍ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു.

മനോഹരമായ വസ്ത്രമണിഞ്ഞാണ് നായിക കീര്‍ത്തി സുരേഷ് ചടങ്ങില്‍ പങ്കെടുത്തത്. ഓഫ് വൈറ്റ് നിറത്തിലുള്ള ടോപ്പും സ്‌കേട്ടുമണിഞ്ഞ്. ഡ്രസിലും ഹെയര്‍ സ്റ്റൈലിലുമെല്ലാം കീര്‍ത്തി സുരേഷിന്റെ ലുക്കില്‍ തന്നെ മാറ്റം വരുത്തി. കീര്‍ത്തി സുരേഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഓഡിയോ ലോഞ്ചിലെ ഫോട്ടോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. നീല നിറത്തിലുള്ള ഷര്‍ട്ടായിരുന്നു ധനുഷിന്റേത്.

keerthisuresh-01

സെപ്തംബറിലാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്. ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന തുരന്തോ എക്‌സ്പ്രസില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തില്‍. പൂച്ചിയപ്പന്‍ എന്ന റെയില്‍വേ പാന്‍ഡ്രി വര്‍ക്കറുടെ വേഷമാണ് ചിത്രത്തില്‍ ധനുഷ് അവതരിപ്പിക്കുന്നത്. സരോജ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അവതരിപ്പിക്കുക.

-
-
-
-
English summary
Keerthy Suresh facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam