Don't Miss!
- News
പ്രധാനമന്ത്രിയെ തീരുമാനിക്കാനുളളതായിരുന്നില്ല, ഭാരത് ജോഡോ യാത്രയിൽ ചേരാത്ത പാർട്ടികളോട് ഒമർ അബ്ദുളള
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
നയന്‍താരയെ തോല്‍പ്പിച്ച് താരപുത്രിയുടെ മാസ് എന്‍ട്രി! കീര്‍ത്തിയുടെ സമ്മാനം കണ്ട് ആരാധകരും ഞെട്ടി..
തെന്നിന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയ താരപുത്രിയാണ് കീര്‍ത്തി സുരേഷ്. മലയാള സിനിമയുടെ മകളായി ജനിച്ച നടി കീര്‍ത്തിക്ക് മലയാളത്തില്‍ കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും തമിഴ്, തെലുങ്ക് ഭാഷകളില്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്. പ്രമുഖ താരങ്ങളുടെയെല്ലാം നായികയായി വിലസുകയാണ് കീര്‍ത്തിയിപ്പോള്‍.
നടി രംഭയുടെ ജീവിതത്തിലെ മനോഹരമായ നിമിഷം! ഭര്‍ത്താവിന്റെ സ്നേഹം കണ്ട് നോക്കൂ! ചിത്രങ്ങള്‍ വൈറല്‍
ഈ വര്‍ഷം മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയില്‍ സാവിത്രിയായി അഭിനയിച്ച് കീര്‍ത്തി കൈയടി വാങ്ങിയിരുന്നു. ഇപ്പോള്‍ സെറ്റിലുള്ളവരെയെല്ലാം കിടിലന്‍ സമ്മാനം നല്കി കീര്‍ത്തി ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. സാവിത്രിയുടെ പാത പിന്തുടരുന്നതാണോ എന്നാണ് ആരാധകര്‍ക്ക് ചോദിക്കാനുള്ളത്.

കീര്‍ത്തിയുടെ വളര്‍ച്ച
കരിയറിന്റെ ആദ്യകാലങ്ങളില്‍ വളരെയധികം വിമര്‍ശനങ്ങള്‍ നേടിയ നടിയായിരുന്നു കീര്‍ത്തി സുരേഷ്. എന്നാല്‍ സ്വന്തം കഴിവ് പുറത്തെടുത്ത് ഉയരങ്ങള്‍ കീഴടക്കിയാണ് കീര്‍ത്തിയുടെ ഇപ്പോഴത്തെ യാത്ര. സൂര്യ, വിജയ്, ശിവകാര്ത്തികേയന്, വിശാല്‍ തുടങ്ങി തമിഴിലെ പ്രമുഖ താരങ്ങളുടെയെല്ലാം നായികയാണ് കീര്‍ത്തിയിപ്പോള്‍. ഓരോ ദിവസം കഴിയുംതോറും കീര്‍ത്തി അതിശയിപ്പിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. അത്തരത്തിലൊരു സംഭവം വീണ്ടും നടന്നിരിക്കുകയാണ്.

150 സ്വര്‍ണ നാണയങ്ങള്‍...
വിശാല്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് സണ്ടക്കോഴി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. അവസാന ദിവസം നായകനേക്കാള്‍ തിളങ്ങിയത് സിനിമയിലെ നായികയായ കീര്‍ത്തി സുരേഷായിരുന്നു. കീര്‍ത്തിയ്ക്കൊപ്പം ഫോട്ടോ എടുക്കാനായി ആരാധകര്‍ എത്തിയിരുന്നു. നടിയ്ക്ക് വേണ്ടി പ്രത്യേകമായി കേക്ക് മുറിയും സെറ്റില്‍ നടന്നിരുന്നു. അതിനിടെയാണ് സംവിധായകനും നായകനും മറ്റ് താരങ്ങള്‍ക്കും സെറ്റിലുള്ള അണിയറ പ്രവര്‍ത്തകര്‍ക്കുമായി 150 ഓളം സ്വര്‍ണ നാണയം സമ്മാനമായി നടി നല്‍കിയത്. ഒരു ഗ്രാം ഗോള്‍ഡ് കോയിനായിരുന്നു കീര്‍ത്തിയുടെ സമ്മാനം.

വൈറലായ വീഡിയോ
സിനിമയുടെ സെറ്റുകളിൽ കീര്‍ത്തിയുടെ ആത്മാര്‍ത്ഥയും ഡെഡിക്കേഷനും മറ്റുള്ളവരോടുള്ള പെരുമാറ്റവും എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലാണ്. അതിനാല്‍ തന്നെ നടിയ്ക്ക് വലിയ പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവാറുള്ളത്. കഴിഞ്ഞ ദിവസം സെറ്റില്‍ നടന്ന പരിപാടികളുടെയെല്ലാം വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതില്‍ കീര്‍ത്തിയ്ക്ക് കൊടുക്കുന്ന പ്രത്യേക സ്വീകരണവും ഉണ്ടായിരുന്നു.

അനുകരണമാണോ?
മുന്‍കാല നടി സാവിത്രിയും ഇതുപോലെയായിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ തന്റെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണം നല്കുന്ന പതിവ് സാവിത്രിയ്ക്കുണ്ടായിരുന്നു. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ഇക്കാര്യത്തില്‍ മുന്നിലാണ്. ശീരാമ രാജ്യം എന്ന സിനിമയിലെ സഹതാരങ്ങള്‍ക്കായി നയന്‍താര വാച്ച് ആയിരുന്നു സമ്മാനമായി കൊടുത്തിരുന്നത്. ഇവരുടെയെല്ലാം പാത പിന്തുടര്ന്നാണ് കീര്‍ത്തിയും സമ്മാനങ്ങള്‍ നല്‍കുന്നത്.

സാവിത്രിയായ കീര്‍ത്തി
സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയില്‍ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കീര്‍ത്തി നടത്തിയത്. പ്രേക്ഷകര്‍ വിചാരിക്കുന്നതിലും അപ്പുറം രൂപമാറ്റമായിരുന്നു കീര്ത്തിയിലുണ്ടായിരുന്നത്. അഭിനയത്തിന്റെ കാര്യത്തിലും മികച്ചത് എന്ന് മാത്രമേ പറയാനുള്ളു. സിനിമയ്ക്കുള്ളില്‍ മാത്രമല്ല, പുറത്തും സാവിത്രിയെ അനുകരിക്കാനുള്ള നടിയുടെ ശ്രമം വിജയിച്ചിരുന്നു. മുന്‍പ് മഹാനടിയുടെ ലൊക്കേഷനിലും കീര്‍ത്തി സ്വര്‍ണ നാണയങ്ങള്‍ വിതരണം ചെയ്തിരുന്നു.
@KeerthyOfficial Keertu ma has done it again, after #Mahanati unit, @KeerthyOfficial repeats her generosity with #Sandakozhi2 unit too.She donated gold coins to all the unit members on the last day of shoot as a token of gratitude for their work ❤@VishalKOfficial @dirlingusamy pic.twitter.com/tCPaM40YMJ
— Gopi Raju ♥ (@GopiR_offl) August 9, 2018
-
ലാലേട്ടന്റെ കൂടെ സിംഗപ്പൂരില്‍ പോയവനെ പോലീസ് അകത്താക്കി; കാരണമായത് മൂന്ന് ചോദ്യങ്ങള്‍!
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി
-
ബോറടിക്കുന്നു; ഒറ്റയ്ക്കുള്ള ജീവിതം എളുപ്പമല്ല; നാലാം വിവാഹത്തിനൊരുങ്ങുന്നോയെന്ന് വ്യക്തമാക്കി വനിത