ട്വിറ്ററില്‍ റെക്കോര്‍ഡിട്ടത് താരപുത്രി കീര്‍ത്തി സുരേഷ്! മുന്‍നിര നായികമാരെല്ലാം പിന്നിലാണ്!!
തെന്നിന്ത്യയിലെ പ്രമുഖ താരപുത്രിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. നടി മേനകയുടെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും മകളായി ജനിച്ച കീര്‍ത്തി കുറഞ്ഞ കാലം കൊണ്ടാണ് തെന്നിന്ത്യയിലെ ശ്രദ്ധേയയായ നടിയായി മാറിയത്. തെലുങ്കില്‍ നിര്‍മ്മിച്ച മഹാനടി എന്ന സിനിമയിലെ കീര്‍ത്തിയുടെ പ്രകടനമായിരുന്നു കരിയറില്‍ പുതിയൊരു വഴിയൊരുക്കാന്‍ കാരണം.

മഹാനടി ഹിറ്റായതോടെ ഇന്ത്യന്‍ സിനിമയില്‍ തന്നെ വലിയ ഉയരങ്ങളിലേക്കായിരുന്നു കീര്‍ത്തിയുടെ സ്ഥാനം. ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കിലാണ് താരപുത്രി. ട്വിറ്റര്‍ വഴി ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ പറഞ്ഞ പേര് കീര്‍ത്തി സുരേഷിന്റെ ആണെന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഔദ്യോഗികമായി പുറത്ത് വന്ന കണക്കുകളാണോ ഇതെന്ന കാര്യത്തില്‍ ഉറപ്പില്ല.
മഹാനടിയുടെ വിജയമായിരുന്നു കീര്‍ത്തിയെ പ്രശസ്തിയാക്കിയതിന് പിന്നില്‍. കീര്‍ത്തി കഴിഞ്ഞാല്‍ സാമന്ത അക്കിനേനിയാണ് രണ്ടാം സ്ഥാനത്തുള്ളത്. കാജല്‍ അഗര്‍വാളാണ് മൂന്നാം സ്ഥാനത്തുള്ളത്. രാകുല്‍ പ്രീത് സിംഗ്, പൂജ ഹെഗ്‌ഡെ എന്നിവരാണ് പട്ടികയിലുള്ള മറ്റ് നടിമാര്‍. 2018 ല്‍ കിടിലന്‍ പെര്‍ഫോമന്‍സായിരുന്നു നടിമാരെല്ലാം കാഴ്ച വെച്ചിരുന്നത്.


Click it and Unblock the Notifications