twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കീര്‍ത്തി സുരേഷിന്റെ അടുത്ത ഹിറ്റ് ഒരുങ്ങുന്നു! സ്‌പോര്‍ട്‌സ് റൊമാന്റിക് കോമഡിക്ക് തുടക്കമായി! കാണൂ

    |

    മലയാളികളുടെ സ്വന്തം താരപുത്രികളിലൊരാളാണ് കീര്‍ത്തി സുരേഷ്. മേനകയുടേയും സുരേഷ് കുമാറിന്റേയും ഇളയ മകളായ കീര്‍ത്തി സിനിമയില്‍ അരങ്ങേറുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലായിരുന്നു. ബാലതാരത്തില്‍ നിന്നും നായികയിലേക്കുള്ള മാറ്റത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. ദിലീപ് ചിത്രമായ റിംഗ് മാസ്റ്ററുമായാണ് പിന്നീട് കീര്‍ത്തിയെത്തിയത്. പതിവ് പോലെ മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് പോവുകയായിരുന്നു കീര്‍ത്തി. ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്.

    തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമൊക്കെ മികച്ച സ്വീകരണമായിരുന്നു കീര്‍ത്തിക്ക് ലഭിച്ചത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും കീര്‍ത്തി അഭിനയിച്ചിരുന്നു. നാഗേഷിന്റെ പുതിയ ചിത്രത്തിലാണ് താരപുത്രി അടുത്തതായി അഭിനയിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സ്ത്രീ പ്രാധാന്യമുള്ള സിനിമയുമായാണ് ഇത്തവണത്തെ വരവ്.

    Keerthy Suresh

    സ്‌പോര്‍ട്‌സ് റൊമാന്റിക് കോമഡിയായാണ് ചിത്രമൊരുക്കുന്നത്. സിനിമയുടെ പേര് ഇതുവരെ തീരുമാനമായിട്ടില്ല. സുപ്രധാന കഥാപാത്രമായി ജഗപതി ബാബുവും എത്തുന്നുണ്ട്. ദേവിശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സെപ്റ്റംബറില്‍ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നുള്ള വിവരവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

    English summary
    Keerthy Suresh-Kukunoor movie goes on floors, latest details is here
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X