ഗംഭീര പ്രകടനവുമായി കീർത്തി സുരേഷ്, 'പെന്‍ഗ്വിന്‍’ ടീസര്‍ പുറത്ത്, വീഡിയോ കാണൂ

തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കീർത്തി സുരേഷ് നായികയായി എത്തുന്ന പെൻഗ്വിൻ. ഓ ടി ടി റിലീസിലൂടെ അമസോൺ പ്രൈമാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ ടീസർ പുറത്ത്. കഴിഞ്ഞ ദിവസം നടി കീർത്തി സുരേഷും ചിത്രത്തിന്റെ നിർമ്മാതാവായ കാര്‍ത്തിക് സുബ്ബരാജും ചിത്രത്തിന്റെ ടീസർ റിലീസിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ജൂൺ 19 നാണ് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുക.

Recommended Video

Penguin - Official Trailer Reaction | Keerthy Suresh | Karthik Subbaraj | Filmibeat Malayalam

കീര്‍ത്തി സുരേഷ് നായികയാകുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണിത്. തന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള ഒരമ്മയുടെ വികാരനിര്‍ഭരവും സാഹസികവുമായ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഗംഭീര പ്രകടനമാണ് കീർത്തി കാഴ്ച വെച്ചിരിക്കുന്നത്. ടീസർ ഇതിനോടക തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചിത്രത്തിലെ കീർത്തിയുടെ ഗെറ്റപ്പ് ഏറെ ചർച്ചയായിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്ററിനും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. കീർത്തിയുടെ ലുക്കായിരുന്നു പ്രേക്ഷകരുടെ ഇടയിൽ ചർച്ചായായത്. ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. നിഗൂഢമായ പോസ്റ്റർ പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. ടീസർ കൂടി വന്നപ്പോൾ അത് ഇരട്ടിയായിരിക്കുകയാണ്. പോസ്റ്ററിനെ പോലെ തന്നെ മികച്ച അഭിപ്രായമാണ് ടീസറിനും ലഭിക്കുന്നത്.

keerthi suresh

സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ ഉമസ്ഥതയിലുള്ള സ്റ്റോൺ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. കാർത്തിക്കും ചിത്രത്തിന്റെ റിലീസിനെ കുറിച്ച് പങ്കുവെച്ചിട്ടുണ്ട്. മൂന്ന് ഭാഷകളിലായിട്ടാണ ചിത്രം പുറത്തിറങ്ങുന്നത്. തമിഴിൽ കൂടാതെ മലയാളം, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം റിലീസിനായി എത്തുന്നുണ്ട്.. കീര്‍ത്തി സുരേഷ് നായികയാവുന്ന ചിത്രത്തില്‍ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് തിയേറ്ററുകൾ അടച്ചിട്ട പശ്ചാത്തലത്തിലാണ് 'പെന്‍ഗ്വിന്‍ ഒ ടി ടി റീലീസിനായി ഒരുങ്ങിയത്. ഇതിന് മുൻപ് ജ്യോതിക ചിത്രമായ 'പൊന്‍മകള്‍ വന്താല്‍ ആമസോൺ പ്രൈമിൽ റിലീസിന് എത്തിയിരുന്നു. ഇതിന് പിന്നാലെ കീർത്തി സുരേഷ് ചിത്രവും ഒൺലൈൻ റിലീസിനെത്തുന്നത്. പെന്‍ഗ്വിൻ ഒടിടി റിലീസിനൊരുങ്ങുന്ന വിവരം നേരത്തെ പുറത്തെത്തിയിരുന്നു.

ജയസൂര്യ നായകനായി എത്തുന്ന വിജയ് ബാബു ചിത്രം സൂഫിയും സൂജാതയും ഓൺലൈൻ റിലീസിനായി എത്തുന്നുണ്ട്. ഒടിടി റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രമാണിത്. ബോളിവുഡ് നടി അദിതി റാവു ഹൈദരിയാണ് നായികയായി എത്തുന്നത്.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്.

ടീസർ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X