ഗര്‍ഭിണിയായി കീര്‍ത്തി സുരേഷ്! കാര്‍ത്തിക്ക് സുബ്ബരാജിന്റെ നിര്‍മ്മാണത്തില്‍ സിനിമ, പോസ്റ്റര്‍

By Midhun Raj

മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടി തിളങ്ങിനില്‍ക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. പഴയകാല നടി സാവിത്രിയുടെ കഥ പറഞ്ഞ ചിത്രം കീര്‍ത്തിയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. മഹാനടിക്ക് ശേഷവും ശ്രദ്ധേയ സിനിമകളാണ് കീര്‍ത്തിയുടെതായി പുറത്തിറങ്ങിയിരുന്നത്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ തിളങ്ങിയ നടി ഹിന്ദിയിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടെ കീര്‍ത്തി സുരേഷിന്റെ പുതിയൊരു സിനിമ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്.

Penguin Movie

കീര്‍ത്തി കേന്ദ്രകഥാപാത്രമായി എത്തുന്ന പെന്‍ഗ്വിന്‍ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. തമിഴില്‍ ഒരുങ്ങുന്ന സിനിമയില്‍ ഗര്‍ഭിണിയായിട്ടാണ് കീര്‍ത്തി വേഷമിടുന്നത്. നടിയുടെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്. തമിഴിലെ പ്രശസ്ത സംവിധായകരിലൊരാളായ കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രം നിര്‍മ്മിക്കുന്നു. തമിഴിന് പുറമെ തെലുങ്കിലും സിനിമ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

കാര്‍ത്തിക്ക് സുബ്രരാജിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് പെന്‍ഗ്വിന്‍. പെന്‍ഗ്വിന് പുറമെ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടി മുന്നേറികൊണ്ടിരിക്കുന്നത്. ബോളിവുഡില്‍ മൈദാന്‍, മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, തെലുങ്കില്‍ മിസ് ഇന്ത്യ, രംഗ് ദേ തുടങ്ങിയവയാണ് കീര്‍ത്തി സുരേഷിന്റെതായി വരാനിരിക്കുന്ന മറ്റു ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X